കേരള കോൺഗ്രസ് (എം) പാറത്തോട് മണ്ഡലം കൺവെൻഷൻ പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി. ഉദ്ഘാടനം ചെയ്തു.
പാറത്തോട്:- ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്ന ക്ഷുദ്രജീവികളായ വന്യജീവികളെ വെടിവച്ചു കൊല്ലണമെന്ന് ജോസ്.കെ മാണി എംപി. നാട് മനുഷ്യനും കാട് വന്യജീവികൾക്കുമുള്ളതാണ്. ഇന്ന് കർഷകർ നിരവധി പ്രശ്നങ്ങൾ അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത് അതിൽ ഒന്നാണ് വനം- വന്യജീവി വിഷയം. കാട് ഇറങ്ങിവരുന്ന മൃഗങ്ങൾ കർഷകരുടെ കൃഷികൾ തകർക്കുകയും അവരുടെ സ്വൈര്യജീവിതം തകർക്കുകയാണ്. വന്യജീവികളിൽ നിന്നും മനുഷ്യന് സംരക്ഷണം നൽകാൻ വേണ്ടിയുള്ള നിയമനിർമ്മാണത്തിന് വേണ്ടി സംസ്ഥാന സർക്കാർ നിയമസഭയിൽ ബില്ല് അവതരിപ്പിച്ചിരിക്കുകയാണ്. ഉപാധിരഹിത സർവ്വസ്വാതന്ത്ര്യ ഭൂമി കർഷകന്റെ അവകാശമാണെന്ന് കേരള കോൺഗ്രസിന്റെ ആവശ്യം മുൻനിർത്തിയാണ് ഭൂപതിവ് ഭേദഗതി സർക്കാർ കൊണ്ടുവന്നത്. കേന്ദ്ര നിയമം പൊളിച്ചെഴുതിയെങ്കിൽ മാത്രമേ വനം വന്യജീവി വിഷയം ശാശ്വതമായി പരിഹരിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് (എം) പാറത്തോട് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാറത്തോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തോട് അനുബന്ധിച്ച് ചേർന്ന യോഗത്തിൽ പാറത്തോട് മണ്ഡലം പ്രസിഡണ്ട്
കെ. ജെ തോമസ് കട്ടക്കൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി, പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ: സാജൻ കുന്നത്ത്, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, നിയോജകമണ്ഡലം സെക്രട്ടറി ഡയസ് കോക്കാട്ട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് കൊച്ചുപുര ജോർഡിൻ കിഴക്കേത്തലക്കൽ, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ട് സിജോ മോളോപറമ്പിൽ, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം സെക്രട്ടറി തോമസ് ചെമ്മരപ്പള്ളിയിൽ, മണ്ഡലം സെക്രട്ടറിമാരായ സിബി ശൗര്യം കുഴിയിൽ, അരുൺ ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോഫി ജോസഫ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. പി സുജിലൻ, ജിജിമോൾ ഫിലിപ്പ്, കർഷക യൂണിയൻ മണ്ഡലം പ്രസിഡണ്ട് പ്രിൻസ് വെട്ടത്ത്, കെ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് കെ. എസ് വിജയൻ, ദളിത് ഫ്രണ്ട് മണ്ഡലം പ്രസിഡണ്ട് എൻ.ജെ കുര്യൻ നെല്ലിമല, നിയോജകമണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർമാരായ എൻ.സി ചാക്കോ നെടുംതുണ്ടത്തിൽ, വര്ഗീസ് മാത്യു കപ്പലുമാ ക്കൽ, ജെയിംസ് കുന്നത്ത്, ജോസ് അരിമറ്റംവയലിൽ, എന്നിവർ പ്രസംഗിച്ചു.
