“നാസാ സ്പേസ് ആപ് ചലഞ്ച് 2025” ന് രണ്ടാമതും വേദിയായി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്
കാഞ്ഞിരപ്പള്ളി: ഒക്ടോബർ 4,5 തീയതികളിൽ അഗോള തലത്തിൽ നടത്തപെടുന്ന നാസാ സ്പേസ് ആപ്സ് ചലഞ്ച് 2025-ന്റെ വേദിയായി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് [ഓട്ടോണോമസ്] വീണ്ടും ഒരുങ്ങുകയാണ്. ലോകമെമ്പാടുമുള്ള 185 രാജ്യങ്ങളിലെ 15 വ്യത്യസ്‌ത സ്പേസ് ഏജൻസികളുമായി ചേർന്ന് 2800-ലധികം വേദികളിൽ ഒരേ സമയം സംഘടിപ്പിക്കുന്ന ഈ ആഗോള ഹാക്കത്തോൺ പരിപാടിയുടെ ഭാഗമായി ചേരാനുള്ള അവസരം അമൽ ജ്യോതി കോളേജിനു ഈ വർഷവും ലഭിച്ചിരിക്കുകയാണ്.
നാസായുടെ ഓപ്പൺ ഡാറ്റ ഉപയോഗിച്ച് ആഗോളമായ വെല്ലുവിളികൾക്ക് സൃഷ്ടിപരമായ പരിഹാരങ്ങൾ കണ്ടെത്തുന്ന, 36 മണിക്കൂർ നീളുന്ന ഈ ഗ്ലോബൽ ഹാക്കത്തണ്ണിൽ വിദ്യാർത്ഥികൾ, ഗവേഷകർ, ഡെവലപ്പർമാർ, ഡിസൈനർമാർ, കലാകാരന്മാർ എന്നിവർ പങ്കെടുക്കുന്നു. ബഹിരാകാശ സാങ്കേതികവിദ്യ, ഭൂമിശാസ്ത്രം, കാലാവസ്ഥ മാറ്റങ്ങൾ, സുസ്ഥിര വികസനം തുടങ്ങിയ നിർണായക മേഖലകളിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് കണ്ടത്തേണ്ടത്.
ഈ ഹാക്കത്തോണിൽ കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പ്രധാനമായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുമായി ഏകദേശം 2300 ഓളം സ്കൂൾ, കോളജ് വിദ്യാർഥികൾ ഇൻ പേഴ്‌സണും 200 ഇൽ അധികം വിദ്യാർത്ഥികൾ വിർച്വലുമായി ആണ് രജിസ്റ്റർ ചെയിരിക്കുന്നത്.
ഈ വർഷത്തെ രജിസ്ട്രേഷൻ നിരക്കിൽ ആഗോളതലത്തിൽ നാലാം സ്ഥാനവും, ഇന്ത്യയിൽ രണ്ടാം സ്ഥാനവും, കേരളത്തിൽ ഒന്നാം സ്ഥാനവുമാണ് അമൽ ജ്യോതിയിലെ ഈ വേദി നേടിയത്.
ഈ വർഷത്തെ പരിപാടിക്ക് പ്ലാറ്റിനം സ്പോൺസറായി ഫെഡറൽ ബാങ്ക്, സിൽവർ സ്പോൺസർമാരായി അങ്കിൾ ജോൺ ഐസ്ക്രീംസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, ബ്രോൺസ് സ്പോൺസറായി ഡ്യൂറോഫ്ലെക്സ് എന്നിവർ വിലപ്പെട്ട പിന്തുണ നൽകുന്നുണ്ട്.
അമൽജ്യോതിയിൽ നേരിട്ട് എത്തി സ്‌കൂൾ, കോളേജ്, ജനറൽ വിഭാഗത്തിൽ പങ്കെടുക്കുന്നവരെ കാത്ത് ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയും, വിവിധതലങ്ങളിൽ മികവ് കാട്ടുന്ന 40 ടീമുകൾക്ക് അവാർഡുകളും വിതരണം ചെയ്യുന്നതുമാണ്.
അമൽ ജ്യോതി ക്യാമ്പസിൽ നടക്കുന്ന രണ്ടാമത്തെ പതിപ്പ് വിജയകരമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടക്കുന്നതായി സംഘാടകരെ പ്രതിനിധികരിച്ചു ഈവന്റ് ലോക്കൽ ലീഡ് അസ്സോസിയേറ്റ് പ്രൊഫസർ അനു എബ്രഹാം മാത്യു, കോർ ടീം മെംബേർസ് അസിസ്റ്റന്റ് പ്രൊഫസർ അജിത് ജി സ്, വിദ്യാർത്ഥികളായ അശ്വിൻ ചാക്കോ, നോയൽ ജോയ്‌സ് വർഗീസ് എന്നിവർ അറിയിച്ചു.
