വികസിത ശാസ്താംകാവിനായി ബിജെപിയുടെ പദയാത്ര
വാഴൂർ: വികസിത ശാസ്താംകാവിനായി ബിജെപി ശാസ്താംകാവ് മേഖലാ കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. കല്ലുതെക്കയിൽ നിന്നും ആരംഭിച്ച പദയാത്ര ശാസ്താംകാവ് അമ്പലം ജംഗ്ഷനിൽ സമാപിച്ചു. കല്ലൂതെക്കേൽ _ ശാസ്താംകാവ് – ചെന്നാകുന്ന് PWD റോഡ് ഗതാഗതയോഗ്യമാക്കുക, ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, വഴിവിളക്കുകൾ പുനഃസ്ഥാപിക്കുക, കേന്ദ്ര പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പദയാത്ര.
സമാപന സമ്മേളനം ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡൻറ് വി എൻ മനോജ് ഉദ്ഘാടനം ചെയ്തു. സി പി എം ലെ അധികാര തർക്കം ആറാം വാർഡിലെ വികസന പ്രവർത്തനങ്ങൾക്ക് തടസമായെന്ന് വി എൻ മനോജ് പറഞ്ഞു. വികസനമെത്താത്ത അഞ്ച് വർഷമാണ് കടന്ന് പോയത്.
ഈസ്റ്റ് ജില്ലാ സെക്രട്ടറി ടി ബി ബിനു, വാഴൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ എസ് ഹരികുമാർ, മുൻ ഗ്രാമപഞ്ചായത്ത് അംഗം കെ എസ് ശിവപ്രസാദ്, ശാലു മോൻ എന്നിവർ സംസാരിച്ചു . ജില്ലാ കമ്മിറ്റിയംഗം കെ വി പ്രസന്നകുമാർ, ജില്ലാ മീഡിയ കോ- കൺവീനർ സുഭാഷ് വാഴൂർ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സജി കാക്കതൂക്കിയിൽ, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് പ്രസാദ് അംബിയിൽ, അരവിന്ദ് അജികുമാർ, അജിക്കുമ്പുക്കൽ, അനീഷ് നമ്പിയോ ലിൽ ,ജ്യോതിഷ്, തുടങ്ങിയവർ നേതൃത്വം നൽകി.
