സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി. പി. സജിമോനെ ആദരിച്ചു
കാഞ്ഞിരപ്പള്ളി : സംസ്ഥാന അധ്യാപക അവാർഡ് ജേതാവും റവന്യു ജില്ലാ സ്പോർട്‌സ് സെക്രട്ടറിയുമായ വി. പി സജിമോനെ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന, കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേളയുടെ ഉദ്‌ഘാടന ചടങ്ങിൽ വച്ച് എസ്‌ഡി കോളജ് പ്രിൻസിപ്പൽ പ്രഫ. സീമോൻ തോമസ് ആദരിച്ചു.
സംസ്ഥാനത്തെ അഞ്ച് മികച്ച അധ്യാപകരിൽ ഒരാളായാണു സജിമോൻ. തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 21 വർഷമായി കോരുത്തോട് സി.കെ.എം സ്കൂളിലെ കായിക അധ്യാപകനാണ്. ഇടുക്കി ഉപ്പുതോട് വീരൻമലയിൽ പീതാംബരന്റെയും സുമതിയുടെയും മകനാണ് വി.പി. സജിമോൻ . ഒളിംപിക്സിൽ പങ്കെടുത്ത അനിൽഡാ തോമസ്, ഏഷ്യൻ ഗെയിംസിൽ ഭാഗമായ ജെനിമോൾ ജോയി തുടങ്ങിയ നിരവധി ശിഷ്യ സമ്പത്തുമുണ്ട്. 2017 വരെ സ്കൂളിനെ ജില്ലയിലെ ചാംമ്പ്യന്മാരായി നിലനിർത്തി നേട്ടം കൈവരിച്ച മികച്ച കായിക അധ്യാപകനാണ് വി.പി. സജിമോൻ.
