KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേളക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഗ്രൗണ്ടിൽ കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേള പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 6 ,7 , 8 തീയതികളിലായാണ് കായികമേള നടക്കുന്നത് .

വാർഡംഗം ഷാലിമ്മ ജയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും റവന്യു ജില്ലാ സ്പോർട്‌സ് സെക്രട്ടറിയുമായ വി.പി. സജി കുമാറിനെ എസ്‌ഡി കോളജ് പ്രിൻസിപ്പൽ പ്രഫ. സീമോൻ തോമസ് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടി.ജെ.മോഹനൻ, ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസർ എസ്.സുൽഫിക്കർ, സ്വീകരണ കമ്മിറ്റി കൺവീനർ നാസർ മുണ്ടക്കയം, അധ്യാപക സംഘടന പ്രതിനിധികളായ ടോമി ജേക്കബ്, എം.ആർ.പ്രവീൺ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!