KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദേശീയ കരാട്ടെ ടൂർണമെന്റിൽ എരുമേലിക്ക് രണ്ടാം സ്ഥാനം..

എരുമേലി : വയനാട് നടന്ന ഷിമ കപ്പ് ദേശീയ കരാത്തെ ടൂർണമെന്റിൽ തമിഴ്നാട്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളോട് പൊരുതി രണ്ടാം സ്ഥാനം നേടി എരുമേലിയിലെ മിടുമിടുക്കർ . സ്വർണം, വെള്ളി, വെങ്കലം മെഡലുകൾ ഉൾപ്പടെ 98 പോയിന്റ് നേടിയാണ് കോട്ടയം ജില്ലയ്ക്ക് അഭിമാനം പകർന്ന് രണ്ടാം സ്ഥാനം നേടിയത്.

382 പോയിന്റ് നേടിയ വയനാട് ആണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനം 90 പോയിന്റുമായി കോഴിക്കോട് നേടി. മുക്കൂട്ടുതറ ഐബിഎൽ അക്കാദമിയിലെ 32 വിദ്യാർത്ഥികളാണ് എരുമേലി ഡോജോയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. അക്കാദമി ചെയർമാൻ ഗിന്നസ് ലോക റിക്കാർഡ് ജേതാവ് ഡോ. കെ ജെ ജോസഫ്, പരിശീലകരായ ബിനു ചെറിയാൻ, കെ ജോൺസൺ, ജിനോഷ് വേങ്ങത്താനം, ജ്യോതിഷ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.

error: Content is protected !!