KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊടിമറ്റം ബൈബിൾ കൺവെൻഷൻ നവംബര്‍ 27 മുതല്‍ 30 വരെ.

കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ്‌സ് മൗണ്ട് ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന 35-ാമത് പൊടിമറ്റം ബൈബിൾ കൺവെൻഷനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. നവംബര്‍ 27 മുതല്‍ 30 വരെ വൈകീട്ട് നാല് മുതല്‍ ഒന്‍പത് വരെ നടത്തുന്ന കൺവെൻഷൻ കോഴിക്കോട് ഹോളി സ്പിരിറ്റ് മിനിസ്ട്രിയിലെ ഫാ. അലോഷ്യസ് കുളങ്ങര നയിക്കും.

ഇടവക വികാരിയും ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സജി പൂവത്തുകാടിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു. രാജു കൊണ്ടൂമല, ജ്യോതിഷ് ജോസഫ് എന്നിവരെ കണ്‍വീനര്‍മാരായും ജോസ് നെല്ലിമല, ജോര്‍ജ് അരീക്കാട്ടില്‍, ബിനോയ് കണ്ണംകുളം, കുര്യന്‍ നെല്ലിമല, സാബു തൈപ്പറമ്പില്‍, ഷാജി ചെമ്മുഴിക്കാട്, മാത്യു വാഴേപ്പറമ്പില്‍, ബാബു ബംഗ്ലാവുപറമ്പില്‍, ജെയ്‌സ് ആനിക്കല്‍, ബേബി പാറാംതോട്ടില്‍, ജോസ് ആനിക്കല്‍, ജോസ് കുളമറ്റം, മര്‍ക്കോസ് പത്താശ്ശേരി, മരിയ ജോസഫ് കുന്നപ്പള്ളി, സാറാമ്മ ജോസ് ആനിക്കല്‍, ഷീനാ ജെസ്റ്റിന്‍ ചന്ദ്രൂപ്പറമ്പില്‍ തുടങ്ങിയവര്‍ വിവിധ സബ് കമ്മിറ്റി കണ്‍വീനറുമായ 101 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ജെയിംസ് പറപ്പള്ളില്‍, സാമ്പത്തീക സമിതി സെക്രട്ടറി ബെന്നി പാമ്പാടിയില്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

error: Content is protected !!