കെപിസിസി സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഒക്ടോബർ 16 ന് എരുമേലിയിൽ
എരുമേലി : ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനക്കുമെതിരെ കെ പി സി സി സംഘടിപ്പിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഒക്ടോബർ 15 ന് മുവാറ്റുപുഴയിൽ നിന്നും ബെന്നി ബെഹ്നാൻ എം പി യുടെ നേതൃത്വത്തിൽ ആരംഭിച്ച് ഒക്ടോബർ 16 ന് വൈകുന്നേരം 5 മണിക്ക് എരുമേലി പേട്ട കവലയിൽ എത്തിച്ചേരുന്നു. KPCC വർക്കിങ്ങ് പ്രസിഡന്റ് PC വിഷ്ണുനാഥ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നു.
കോൺഗ്രസ് നേതാക്കളായ ബി റ്റി ബല്റാം, ആന്റോ ആന്റണി എം പി, KPCC ജനറൽ സെക്രട്ടറി Adv PA സലിം, VP സജീന്ദ്രൻ ,DCC പ്രസിഡന്റ് നാട്ടകം സുരേഷ്, DCC ഭാരവാഹികളായ പ്രകാശ് പുളിക്കൻ ,Adv PA ഷെമീർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ ബിനു മറ്റക്കര , മനോജ് തോമസ് തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു.
എരുമേലിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ KPCC ജനറൽ സെക്രട്ടറി Adv PA സലിം, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെജി അമ്പാറ , INTUC ജില്ല ജനറൽ സെക്രട്ടറി TV ജോസഫ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റ്റെഡി ചേനപ്പാടി എന്നിവർ പങ്കെടുത്തു.
