അനന്തുവിന്റെ ആത്മഹത്യ : പ്രതിഷേധം സംഘർഷത്തിലേക്ക് .. ആരോപണ വിധേയന്റെ കടയുടെ ബോർഡുകൾ തകർത്തു
കാഞ്ഞിരപ്പള്ളി : അനന്തു അജിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളിയിൽ ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞപ്പോൾ ഉന്തും തള്ളുമായി.
ഇതിനിടെ കാഞ്ഞിരപ്പള്ളി കപ്പാട് ഒരു കടയുടെ ബോർഡും ബിജെപിയുടെയും ബിഎംഎസിന്റെയും കൊടിമരങ്ങളും പ്രതിഷേധക്കാർ നശിപ്പിച്ചു. അനന്തുവിന്റെ ആത്മഹത്യാക്കുറിപ്പിലും പിന്നീട് പുറത്തു വന്ന വീഡിയോയിലും, തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് ആരോപി ക്കപ്പെട്ട വ്യക്തിയുടെ കപ്പാടുള്ള മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്‌ഥാപനത്തിന്റെ കടയുടെ ബോർഡാണ് അടിച്ചുതകർത്തത്.
