KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അമൽ ജ്യോതി കോളേജിൽ നടന്ന 24 മണിക്കൂർ ‘കാറ്റാകെം 2025’ ഹാക്കത്തോണിൽ സെന്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് ടീം വിജയികൾ

കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കൽ എഞ്ചിനീയറിംഗ് വകുപ്പും ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് വകുപ്പും സംഘടിപ്പിച്ച മത്സരയിനങ്ങളിൽ ‘കാറ്റാകെം 2025’ ഹാക്കത്തോണിൽ സെന്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് ടീമിലെ ആൻഡ്രൂജോസ് സെബാസ്റ്റ്യൻ, എയറിൻ ടി. എസ്, അഭിജിത് എ. എ. ആദിത്യ എന്നിവർ ഒന്നാം സ്ഥാനവും, മെന്റർ എഞ്ചിനീയറിംഗ് കോളേജ് ടീമിലെ അലൻ എസ് റേ, അഭിരാം പി. എസ്, ലക്ഷ്മി പാർത്ഥതി എന്നിവർ രണ്ടാം സ്ഥാനവും നേടി. വിവിധ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് നിരവധി ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്മാർട്ട് സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർത്ഥികളിലെ സൃഷ്‌ടിപരമായ ചിന്ത, ടീം സ്പിരിറ്റ്, പ്രശ്‌നപരിഹാര കഴിവ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന്തിന്റെ ഭാഗമായി നടന്ന ഹാക്കത്തോൺ ഒക്ടോബർ 17 ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച് ഒക്ടോബർ 18 ഉച്ചയ്ക്ക് 12 മണിക്കാണ് സമാപിച്ചു.

എ ഐ അധിഷ്ഠിതമായ പ്രോജക്ടുകളും മറ്റും കണ്ടെത്തി അത് വിജയിപ്പിക്കാനും എ ഐ യോടുള്ള താല്പര്യം കുട്ടികൾക്ക് വർദ്ധിപ്പിക്കാനുതകുന്നതിനുമായി സ്കൂൾ കുട്ടികൾക്കായി നടത്തിയ എ ഐ ക്വിസ് മത്സരത്തിൽ റാന്നി സിറ്റാഡൽ റസിഡൻഷ്യൽ സ്‌കൂൾ ഒന്നാം സ്ഥാനവും , മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്‌കൂളിലെ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വിവിധ സ്‌കൂളുകളിൽ നിന്നായി മുപ്പത്തിമൂന്നോളം ടീമുകൾ ആണ് മത്സരത്തിൽ പങ്കെടുത്തത്.

അമൽജോതി ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് വകുപ്പ് മേധാവിയുമായ പ്രഫ ഡോക്ടർ മനോജ് ടി. ജോയിയായിരുന്നു ക്വിസ് മാസ്റ്റർ. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗത്തിലെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണ പിന്തുണയോടേയായിരുന്നു.

error: Content is protected !!