KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്ത് നാടകോത്സവം നവംബർ 3 മുതൽ ; പ്രമുഖ സമിതികളുടെ ഏഴ് നാടകങ്ങൾ അരങ്ങിലെത്തും.

മുണ്ടക്കയം : നാടക പ്രേമികളെ ആവേശത്തിലാക്കികൊണ്ട് മുണ്ടക്കത്ത് വീണ്ടും നാടക രാവുകളുടെ തിരശീല ഉയരുന്നു. അമല ഏജൻസീസിന്റെ നേതൃത്വത്തിൽ നടത്തുന്ന മുന്നാമത് പ്രഫഷനൽ നാടകോത്സവത്തിന് നവംബർ മൂന്നിന് തുടക്കമാകും. എം.എം.ടി ആശുപത്രി ഓഡിറ്റോറിയത്തിൽ ഏഴ് ദിവസങ്ങളിലായി വൈകിട്ട് ഏഴിനാണ് നാടകോത്സവം നടക്കുക. കേരള സംഗീത നാടക അക്കാദമി
ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്‌യും .

നാടകോത്സവത്തിൽ അരങ്ങേറുന്ന നാടകങ്ങൾ :

കായംകുളം പീപ്പിൾസ് തിയ റ്റേഴ്‌സിന്റെ “അങ്ങാടി കുരുവി

. വള്ളുവനാട് ബ്രഹ്മയുടെ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’

. ഗുരുവായൂർ ഗാന്ധാരയുടെ ബി.സി. 321 മഗധ

. പത്തനാപുരം ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ ‘ഗാന്ധി’

. തിരുവനന്തപുരം അജന്തയുടെ ” വംശം “

. കടയ്ക്കാവൂർ എസ്.എസ്. നടന സഭയുടെ ‘വിക്ടറി ആർട്‌സ് ക്ലബ്’

. തിരുവനന്തപുരം ഡ്രീം കേര ളയുടെ ‘അകത്തേക്ക് തുറന്നിട്ട വാതിൽ’

error: Content is protected !!