KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിഴിക്കിത്തോട്ടിൽ കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്തു.

വിഴിക്കിത്തോട്: ആചാര ലംഘനങ്ങളിലൂടെയും സ്വർണ്ണപ്പാളി മോഷണത്തിലൂടെയും പരിപാവനമായ ശബരിമലയുടെ പവിത്രതയെ തകർക്കാൻ ശ്രമിച്ച ഇടതുപക്ഷ സർക്കാരിന് കേരളത്തിലെ ജനങ്ങൾ മാപ്പു നൽകില്ലെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവും അച്ചടക്കസമിതി ചെയർമാനുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. അഭിപ്രായപ്പെട്ടു. കോൺഗ്രസ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച പി.എസ് ചന്ദ്രശേഖരൻ നായർ സ്മാരക കോൺഗ്രസ് ഭവന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അതിദരിദ്ര്യരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്ന പ്രഖ്യാപനം വസ്തുതകൾ മറച്ചുവെച്ചുള്ള പുതിയ തട്ടിപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജന ജീവിതത്തിന്റെ സമസ്ത മേഖലകളെയും തകർത്ത ഇടതു സർക്കാരിനെതിരായ ജനവിധിയാവും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ കെ.പി സി.സി അംഗം തോമസ് കല്ലാടൻ, ഡി. സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി.എ.ഷെമീർ, പ്രൊഫ.റോണി കെ.ബേബി, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി. ജീരാജ്, സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ സ്റ്റെനിസ്സാവോസ് വെട്ടിക്കാട്ട്, സുനിൽ തേനംമ്മാക്കൽ, മണ്ഡലം ഭാരവാഹികളായ കെ.ആർ. രവീന്ദ്രനാഥ്, റോയി തോമസ്, ബെന്നി തച്ചിലേട്ട്, എ.കെ.വിജയകുമാർ, എൻ. എം .ആഗസ്തി, പി.കെ.ബെന്നി, എം.ജി സാബു, സാബു കാളാന്തറ, രാജേന്ദ്രൻ തെക്കേമുറി, സിബി വട്ടുകുളം, റോസമ്മ ആഗസ്തി, രാജേഷ് പാലച്ചുവട്ടിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!