എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു.
എരുമേലി : സംസ്ഥാന റവന്യൂ വകുപ്പിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച എരുമേലി തെക്ക് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ അധ്യക്ഷതയിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഇതോടൊപ്പം കോട്ടയം ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ നാലര വർഷം കൊണ്ട് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എയ്ഞ്ചൽവാലിയിലെയും, പമ്പാവാലിയിലെയും ഉൾപ്പെടെ രണ്ട് ലക്ഷത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തതായി മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യോഗത്തിൽ കോട്ടയം എഡിഎം എസ്. ശ്രീജിത്ത് സ്വാഗതം ആശംസിക്കുകയും, കാഞ്ഞിരപ്പള്ളി തഹസിൽദാർ ബിജിമോൾ കെ.എസ് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അജിതാ രതീഷ്, മറിയാമ്മ സണ്ണി, ടി എസ് കൃഷ്ണകുമാർ, ജൂബി അഷറഫ്, വി.ഐ അജി, അജേഷ് കുമാർ കെ. ആർ, ജസ്ന നജീബ്, തങ്കമ്മ ജോർജുകുട്ടി, അനുശ്രീ സാബു, ജിജിമോൾ സജി തുടങ്ങിയവരും, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ വി.പി സുഗതൻ, ടി.ഡി സോമൻ,വി.എൻ വിനോദ്, ബിനോ ജോൺ ചാലക്കുഴി , സലീം വാഴമറ്റം, ജോസ് പഴയതോട്ടം, ഉണ്ണി രാജ് പത്മാലയം തുടങ്ങിയവർ പ്രസംഗിച്ചു.
