KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഞ്ചിലിപ്പ ലേബേഴ്സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി : പ്രദേശത്തെ വനിതകൾക്ക് ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി രൂപീകരിക്കപ്പെട്ട അഞ്ചിലിപ്പ ലേബേഴ്സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘടനം നടന്നു . വ്യവസായ രംഗത്തും സഹകരണ രംഗത്തും മുന്നേറ്റങ്ങൾ കൊണ്ടുവരുവാൻ ഇത്തരം ചെറിയ സംഘങ്ങൾക്ക് കഴിയും എന്ന പ്രതീക്ഷയിലാണ് ആനിയമ്മ ജോയി കിഴക്കേത്തലക്കലിന്റെ നേതൃത്തത്തിൽ സൊസൈറ്റി രൂപീകരിക്കപ്പെട്ടത് . 60 ഓളം സഹകാരികൾ നിലവിലുള്ള സൊസൈറ്റിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സർക്കിൾസ് സഹകരണ യൂണിയൻ ചെയർമാൻ പി. സതീഷ് ചന്ദ്രൻ നായർ നിർവഹിച്ചു.

വിൻസെൻഷ്യൽ സഭയുടെ സാമൂഹിക ക്ഷേമ വികസന വിഭാഗം കൗൺസിലർ ഫാദർ ജോർജ് പൂനാട്ട് സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു. ഇത്തരം ഒരു സൊസൈറ്റിയുടെ സാധ്യതകളും പ്രതീക്ഷകളും സമ്മേളനത്തിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ കെ കെ ഫൈസൽ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോളി മടുക്കക്കുഴി, പഞ്ചായത്ത് മെമ്പർ റിജോ വാളാന്തറ, സഹകരണ സ്ഥാപനങ്ങളുടെ അസിസ്റ്റൻറ് രജിസ്റ്റർ ഷമീർ വി. മുഹമ്മദ്, അസിസ്റ്റൻറ് ഡയറക്ടർ ശ്രീജ, സൊസൈറ്റിയുടെ ചീഫ് പ്രമോട്ടർ ഫാദർ ടോണി കുതിരമറ്റം, സെക്രട്ടറി അനൂപ് എന്നിവർ സംസാരിച്ചു.

സൊസൈറ്റി അംഗങ്ങളും അഭ്യുദയകാംക്ഷികളുമായ നൂറോളം വ്യക്തികൾ ഈ യോഗത്തിൽ പങ്കുചേർന്നു. സൊസൈറ്റിയുടെ പ്രൊമോട്ടർ ശ്രീമതി ആനിയമ്മ ജോയിയുടെ നേതൃത്വത്തിൽ സൊസൈറ്റി അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

error: Content is protected !!