അതിദാരിദ്ര നിർമ്മാർജ്ജന പ്രഖ്യാപനം നടത്തിയ സംസ്ഥാന സർക്കാരിന് അഭിവാദ്യവുമായി മധുരവിതരണം നടത്തി
പൊന്‍കുന്നം: അതിദാരിദ്ര നിർമ്മാർജ്ജന പ്രഖ്യാപനം നടത്തിയ സംസ്ഥാനസർക്കാരിന് അഭിവാദ്യം അർപ്പിച്ചു സിപിഐ എം പൊന്‍കുന്നം ലോക്കൽ കമ്മറ്റി മധുരവിതരണം നടത്തി. ലോക്കൽ കമ്മിറ്റിയ്ക്ക് കീഴിലെ വിവിധ പ്രദേശങ്ങളിൽ പായസം, ലഡു എന്നി വിതരണം ചെയ്തു.
പൊൻകുന്നം ടൗണിൽ നടന്ന പായസവിതരണം സിപിഐ എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റിയംഗം ഐ.എസ്.രാമചന്ദ്രൻ അധ്യക്ഷനായി. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ സേതുനാഥ്, ബി.ഗൗതം, ലോക്കൽ സെക്രട്ടറി കെ.കെ.സന്തോഷ് കുമാർ ,വി.ഡി.റെജികുമാർ, കെ.കെ.സുരേഷ്, എസ് .അജിത്ത് കുമാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, പഞ്ചായത്ത് അംഗങ്ങളായ എം.ജി.വിനോദ്, കെ.ജി.രാജേഷ്, ഷാക്കി സജീവ് ,ലീനാ കൃഷ്ണകുമാർ, അഡ്വ ജയ ശ്രീധർ ,അമ്പിളി ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.
