KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവിൽ ഹൈക്കോടതി ഇടപെടൽ: വാർഡ് നറുക്കെടുപ്പ് റദ്ദാക്കി ; പുതുക്കി നടത്താൻ ഇലക്ഷൻ കമ്മീഷൻ ഉത്തരവ്

പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ വാർഡ് നറുക്കെടുപ്പ് ചട്ടലംഘനത്തിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ. ഒക്ടോബർ 16-ന് നടന്ന വാർഡ് നറുക്കെടുപ്പിൽ ചട്ടലംഘനങ്ങൾ നടന്നതായി ആരോപിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷനോട് നടപടിക്രമം പുനഃപരിശോധിക്കാൻ നിർദ്ദേശിച്ചു.

ചിറക്കടവ് ഗ്രാമപഞ്ചായത്ത് അംഗം എം.ജി. വിനോദും, യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ ബി. പിള്ളയും ചേർന്നാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജിയിൽ, വാർഡുകൾ നിശ്ചയിക്കുന്നതിൽ നിയമപ്രകാരമുള്ള നടപടിക്രമം പാലിക്കപെടാതെ തെറ്റായ രീതിയിൽ നറുക്കെടുപ്പ് നടപ്പാക്കിയതാണെന്നും ആരോപിച്ചു.

ഹർജി പരിഗണിച്ച ഹൈക്കോടതി, വിഷയത്തിൽ പ്രാഥമിക തെളിവുകൾ നിലനിലനിൽക്കുന്നുവെന്ന് സൂചിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ നടപടി വിശദമായി പരിശോധിക്കാൻ നിർദ്ദേശിച്ചു. തുടർന്ന് കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ നടപടിക്രമത്തിലെ പിഴവുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന്, നറുക്കെടുപ്പ് റദ്ദാക്കി ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ മുന്ന് ദിവസത്തിനകം വീണ്ടും നറുക്കെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മീഷൻ ജില്ലാ കളക്‌ടർക്കു നിർദ്ദേശം നൽകി.ഹർജിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് ലിജി വടക്കേടത്ത് ഹാജരായി

error: Content is protected !!