കാഞ്ഞിരപ്പള്ളിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്ത് ഓഫിസിന് സമീപത്തുള്ള വളവിൽ സ്വകാര്യ ബസ്സും തമിഴ്നാട് റെജിസ്ട്രേഷൻ ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായി. വ്യാഴാഴ്ച്ച വൈകിട്ട് നാല് പതിനഞ്ചോടുകൂടെ ആയിരുന്നു അപകടം നടന്നത്. ചങ്ങനാശ്ശേരിക്ക് പോയ അമല ബസ്സും കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോയ ചരക്ക് ലോറിയും തമ്മിലായിരുന്നു കൂട്ടിയിടിച്ചത് . അപകടത്തിൽ പരിക്കേറ്റവരെ ഇരുപത്തി ആറാം മൈൽ മേരി ക്യൂൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
