KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിനെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിനെ കിണറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം തട്ടാപറമ്പിൽ ടി. എം. സലിമിനെ(53)യാണ് മരിച്ചനിലയിൽ കണ്ടത്. ചെറുകിട റബ്ബർ കച്ചവടക്കാരനായ നൗഷാദിന്റെ മൃതദേഹം ബുധനാഴ്ച പുലർച്ചെയാണ് ഒരു തോട്ടത്തിനുള്ളിലുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. പട്ടിമറ്റം ജുമാ മസ്ജിദിൽ കബറടക്കം നടത്തി. ഭാര്യ: നിസാ സലീം (പഞ്ചായത്ത് അംഗം, കാഞ്ഞിരപ്പള്ളി ) മക്കൾ: മുഹമ്മദ് അമീൻ, ഫാത്തിമ.

error: Content is protected !!