KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊടിമറ്റം ബൈബിൾ കൺവെൻഷൻ 27 മുതൽ 30 വരെ.

കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ്‌സ് മൗണ്ട് ധ്യാനകേന്ദ്രത്തിൽ 35-ാമത് പൊടിമറ്റം ബൈബിൾ കൺവെൻഷൻ 27 മുതൽ 30 വരെ തീയതികളില്‍ വൈകീട്ട് നാല് മുതല്‍ ഒന്‍പത് വരെ നടക്കും. കോഴിക്കോട് ഹോളിസ്പിരിറ്റ് മിനിസ്ട്രിയിലെ ഫാ. ഡോ. അലോഷ്യസ് കുളങ്ങര കൺവെൻഷൻ നയിക്കും.

27-ന് (വ്യാഴം) വൈകീട്ട് നാലിന് ജപമാല, 4.30-ന് ദിവ്യബലി, അഞ്ചിന് വിജയപുരം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ ഉദ്ഘാടനം ചെയ്യും. 5.30-ന് വചന പ്രഘോഷണം. 28-നും 29നും വൈകീട്ട് നാലിന് ജപമാല, 4.30-ന് ദിവ്യബലി, അഞ്ചിന് വചനപ്രഘോഷണം. 30-ന് 3.30-ന് ജപമാല, നാലിന് ദിവ്യബലി, അഞ്ചിന് കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ സമാപന സന്ദേശം നല്‍കും. 5.30-ന് വചനപ്രഘോഷണം, ആരാധന.

കൺവെൻഷൻ ദിവസങ്ങളിൽ കുമ്പസാരം, കൗണ്‍സിലിങ് എന്നിവയ്ക്ക് സൗകര്യമുണ്ടാകും. രോഗികള്‍ക്കായി പ്രത്യേക ഇരിപ്പടവും ക്രമീകരിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ വച്ച് നടത്തിയ പത്രസമ്മേളനത്തില്‍ ധ്യാനകേന്ദ്രം ഡയറക്ട ർ ഫാ. സജി പൂവത്തുകാട്, ഇടവക സെക്രട്ടറി ജെയിംസ് പറപ്പള്ളിൽ , കൺവെൻഷൻ കണ്‍വീനര്‍മാരായ രാജു കൊണ്ടുമല, അഡ്വ. ജ്യോതിഷ് കരിപ്പാപ്പറമ്പിൽ , പബ്ലിസിറ്റി കൺവീനർ ബാബു ബംഗ്ലാവുപറമ്പിൽ എന്നിവർ പങ്കെടുത്തു.

error: Content is protected !!