ചിറക്കടവ് പഞ്ചായത്തിൽ എൽഡിഎഫിലെ 20 പേർ പത്രിക നൽകി
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് എൽഡിഎഫിലെ 20 സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. അസി.റിട്ടേണിങ് ഓഫീസറായ ചിറക്കടവ് പഞ്ചായത്ത് ഓഫീസ് സെക്രട്ടറി എസ്.ചിത്ര മുൻപാകെയാണ് ഇവർ പത്രിക സമർപ്പിച്ചത്. പൊൻകുന്നത്ത് നിന്ന് സ്ഥാനാർഥികളും പ്രവർത്തകരും പ്രകടനമായെത്തിയാണ് പത്രിക നൽകിയത്. 22 വാർഡുകളിൽ ആറ്, 16 വാർഡുകളിലെ സ്ഥാനാർഥികൾ കൂടി പത്രിക നൽകാനുണ്ട്.
