KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

NDA എലിക്കുളം പഞ്ചായത്ത് കൺവെൻഷൻ ബിജെപി ദേശീയ കൗൺസിൽ അംഗം പി. സി. ജോർജ് ഉദ്ഘാടനം ചെയ്തു

എലിക്കുളം : NDA എലിക്കുളം പഞ്ചായത്ത് കൺവെൻഷൻ നടന്നു.. ബിജെപി എലിക്കുളം പഞ്ചായത്ത് അധ്യക്ഷ ശ്രീജ സരീഷിന്റെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് കൺവെൻഷൻ ബിജെപി ദേശീയ കൗൺസിൽ അംഗം പി സി ജോർജ് ഉദ്ഘാടനം ചെയ്തു.

ഭാരതീയ ജനത യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഎസ് വിഷ്ണു വഞ്ചിമല, ബിജെപി കോട്ടയം വെസ്റ്റ് ജില്ല സെക്രട്ടറി സരീഷ് കുമാർ, ബിജെപി ഭരണങ്ങാനം മണ്ഡലം അധ്യക്ഷൻ ഷാനു വിഎസ്, ജില്ലാ കമ്മിറ്റി അംഗം രഘുനാഥ് പനമറ്റം, ബിജെപി ഭരണങ്ങാനം മണ്ഡലം ഉപാധ്യക്ഷൻ ദീപു ഉരുളികുന്നം, ഭരണങ്ങാനം മണ്ഡലം സെക്രട്ടറിമാരായ ജയേഷ് പനമറ്റം, അരുൺ സി മോഹൻ, പ്രസാദ് ഉരുളികുന്നം, ഒബിസിമോർച്ച ജില്ലാ ഉപാധ്യക്ഷൻ രാജീവ് ഇടമന, ബിജെപി എലിക്കുളം പഞ്ചായത്ത് ജനറൽ സെക്രട്ടറി നന്ദകുമാർ, പഞ്ചായത്ത് ഉപാധ്യക്ഷൻമാരായ അനീഷ് കറുകപ്പള്ളി, സജിമോൻ, പഞ്ചായത്ത് സെക്രട്ടറിമാരായ സുനീഷ് പൊതുകം, മനു ചന്ദ്രൻ, തുടങ്ങി പാർട്ടിയുടെ മുതിർന്ന കാര്യകർത്താക്കൾ, വിവിധ മോർച്ച ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ കൺവെൻഷനിൽ പി സി ജോർജ് ആദരിച്ചു.

error: Content is protected !!