KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അർഹതപ്പെട്ട കരങ്ങളിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.

എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അർഹതപ്പെട്ട കരങ്ങളിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.
യുഡിഎഫിനു ഭൂരിപക്ഷമുള്ള എരുമേലി ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട എൽഡിഎഫിലെ അമ്പിളി സജീവവനെ അനുമോദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഭൂരിപക്ഷം ഉണ്ടായിട്ടും പട്ടികവർഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് ആളില്ലാത്തതിനാൽ യുഡിഎഫ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിട്ടുനിന്നു . അതോടെ എൽഡിഎഫിലെ അമ്പിളി സജീവനെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുകയായിരുന്നു . യുഡിഎഫ്- 14, എൽഡിഎ ഫ്- 7, എൻഡിഎ – 2, സ്വതന്ത്രൻ – 1 എന്നിങ്ങനെയാണ് എരുമേലി ഗ്രാമപഞ്ചായത്തിലെ കക്ഷിനില .

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

https://www.facebook.com/share/v/1Bc4xqfDLp

error: Content is protected !!