നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു
കാഞ്ഞിരപ്പള്ളി: ദേശീയ പാതയിൽ ഇരുപത്തിയാറാം മൈലിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. കാർ യാത്രികൻ വലിയ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്ന എരുമേലി കാരിത്തോട് സ്വദേശി സ്വദേശി ജേക്കബ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത് . ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ദേശീയ പാതയിലേക്ക് പ്രവേശിക്കുമ്പോൾ നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. കാറിന് കേടുപാടുകൾ സംഭവിച്ചു. ഓട്ടോമാറ്റിക് ഗിയർ ഉള്ള കാർ, മാനുവൽ മോഡിലേക്ക് മാറ്റിയപ്പോൾ വേഗത കൂടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് അറിയുന്നത് .
