KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓട്ടത്തിൽ ഡ്രൈവർ ഉറങ്ങി ; നിയന്ത്രണം വിട്ട ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി ; ഒരാൾ മരിച്ചു , പത്തുപേർക്ക് പരിക്ക് ..

തിങ്കളാഴ്ച അതിരാവിലെ മൂന്നരയ്ക്ക് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി വലിയപറമ്പിൽ പടിക്കൽ നടന്ന വാഹന അപകടത്തിൽ ഒരാൾ മരിച്ചു, പത്തുപേർക്ക് പരിക്ക് . തെലുങ്കാന സ്വദേശി രാജേഷ് ഗൗഡ യാണ് മരിച്ചത്. പരിക്കേറ്റ രണ്ട് മലയാളി സ്ത്രീകളെയും രണ്ട് കുട്ടികളെയും പാലാ മാർസ്ലീവാ ആശുപയിൽ എത്തിച്ചിട്ടുണ്ട്. നാല് പേരെ കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു. രണ്ട് സ്ത്രീകൾ റാന്നി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.

ചാത്തന്തറ ഭാഗത്ത് കച്ചവടം നടത്തുന്ന കടയിലെ തൊഴിലാളികളും, ബന്ധുക്കളുമാണ് അപകടത്തിൽ പെട്ടത്. മണ്ഡല പൂജ കഴിഞ്ഞു രണ്ടു ദിവസം കട അടവ് വന്നപ്പോൾ ഉല്ലാസ യാത്ര പോയി തിരികെ വരുമ്പോൾ, ഓട്ടത്തിനിടയിൽ ഡ്രൈവർ ഉറങ്ങിയാണ് അപകട കാരണം . ഇട്ടിയപ്പാറ വലിയ പറമ്പിൽ പടിയിൽ മുട്ടാർ ഏജൻസിസ്സ് കടയിലേക്കാണ് ട്രാവലർ ഇടിച്ചു കയറിയത്.എരുമേലി സ്വദേശിയുടെ ഫസാന എന്ന ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്..

error: Content is protected !!