കിണറ്റിൽ വീണ പോത്തിനെ ഫയർ ഫോഴ്സ് രക്ഷിച്ചു
കാഞ്ഞിരപ്പള്ളി : കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ഒന്നാം മൈലിൽ മുഹമ്മദ് ലത്തീഫിന്റെ പുരയിടത്തിൽ കിണറ്റിൽ വീണു പോയ പോത്തിനെ ഫയർ ഫോഴ്സ് എത്തി പുറത്ത് എടുത്തു. ഉടമയായ മുഹമ്മദ് ലത്തീഫിന്റെ പോത്ത് ആണ് കിണറ്റിൽ പോയത്.
ഓഫിസർ എസ്. സുബേഷിന്റെ നേതൃത്വത്തിൽ വി.ബിനു, എം.പി.ഷെമീർ, കെ. പ്രിജിൻ, പി.അഖിൽ, കെ.എസ്. ഷാരോൺ, ജോയ്‌സ് ജോർജ്, കെ.സജി എന്നിവർ സംഭവ സ്ഥലത്തെത്തി പോത്തിനെ കിണറ്റിൽ നിന്നും സുരക്ഷിതമായി പുറത്തെത്തിച്ചു .
