KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ് ഡൊമിനിക്സ് കോളജ് ജൂബിലി ആഘോഷം: സമാപന സമ്മേളനം ജനുവരി 6ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

കാഞ്ഞിരപ്പള്ളി : സെന്റ് ഡൊമിനിക്സ് കോളജ് വജ്ര ജൂബിലി ആഘോഷങ്ങൾ സമാപനത്തിലേക്ക്. 1965ൽ സ്‌ഥാപിതമായ കോളജിൽ ഒരു വർഷം മുൻപാണ് ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചത്.
മുപ്പതിനായിരത്തോളം ആളുകൾ പങ്കെടുത്ത കലാ സാംസ്‌കാരിക പ്രദർശനം, അഖിലേന്ത്യാ കായിക മത്സരങ്ങൾ, രാജ്യാന്തര സെമിനാറുകൾ, ലഹരി വിരുദ്ധ പദ്ധതികൾ, പൂർവ വിദ്യാർഥി സംഗമം തുടങ്ങിയവയാണ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയത്.

ജനുവരി 6ന് രണ്ടുമണിക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. കോളജ് രക്ഷാധികാരിയും രൂപതാധ്യക്ഷനുമായ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന് കലാ സാംസ്‌കാരിക പരിപാടികളും നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ.സീമോൻ തോമസ്, ബർസാർ ഫാ.ഡോ.മനോജ് ജോസഫ്, യൂണിയൻ ചെയർമാൻ സാബിർ അലി എന്നിവർ അറിയിച്ചു.

error: Content is protected !!