എക്സൈസ് റെയ്ഡിൽ 490 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി.
കണമല : രഹസ്യമായി വ്യാജ ചാരായം നിർമിക്കാൻ കരുതി വച്ചിരുന്ന കോടയും ഗ്യാസ് സിലണ്ടറും അടുപ്പും മറ്റ് വാറ്റുപകരണങ്ങളും എക്സൈസ് സംഘം റെയ്ഡിൽ പിടികൂടി. 490 ലിറ്റർ കോട കണ്ടെടുത്ത് നശിപ്പിച്ചു.
പമ്പാവാലി എഴുകുമൺ മങ്കടവ് ഭാഗത്ത് ആണ് റെയ്ഡ് നടന്നത്. വാറ്റ് നടത്തിക്കൊണ്ടിരുന്നവർ എക്സൈസ് സംഘം എത്തുന്നതറിഞ്ഞ് രക്ഷപെട്ടിരുന്നു. എരുമേലി റേഞ്ച് അസി. ഇൻസ്‌പെക്ടർ ടോജോ ടി ഞള്ളിയിൽ, പ്രിവന്റീവ് ഓഫീസർമാരായ റോയ് വർഗീസ്, ഷെഫീക്ക്, മാമ്മൻ ശാമുവൽ, ശ്രീലേഷ്, വനിത സിവിൽ ഓഫീസർ അഞ്ജലികൃഷ്ണ, സിവിൽ ഓഫീസർ രവിശങ്കർ, എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
