ആർ.എസ്.പി പ്രതിഷേധിച്ചു
മുണ്ടക്കയം: വർഷങ്ങൾക്കു മുമ്പ് പ്രളയത്തിൽ ഒലിച്ചു പോയ വെള്ളനാടി വള്ളക്കടവ് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തിൽ നിന്നും പതിനെട്ടാം വാർഡ് മെമ്പർ, വി.ജെ. മനോജിനെയും മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൂസമ്മ മാത്യുവിനെയും ഒഴിവാക്കിയതിൽ ആർ എസ്. പി. മുണ്ടക്കയം ലോക്കൽ കമ്മിറ്റിയും, അഖില കേരള പ്ലാന്റേഷൻ ലേബർ യൂണിയനും പ്രതിഷേധിച്ചു.
മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിനേയും,പത്തെൻപതാം വാർഡിനേയും ബന്ധിപ്പിക്കുന്ന പാലം സി.പി.എം മെമ്പറെ മാത്രം ഉൾപ്പെടുത്തി നിർമ്മാണ ഉദ്ഘാടനം നടത്തി എം.എൽ.എ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രസിഡൻ്റിനെയും മെമ്പറെയും അവഗണിച്ച നടപടിയിൽ പ്രതിഷേധിച്ച് അഖിലകേരള പ്ലാന്റേഷനിൽ ലേബർ യൂണിയൻ ജനറൽ സെക്രട്ടറിയും ആർ.എസ്.പി മുണ്ടക്കയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സിജു കൈതമറ്റതിന്റ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം വി.ജെ. മനോജ്, എ കെ സതീഷ് കുമാർ, എ ആർ ബാലചന്ദ്രൻ,, കെ പി ഉണ്ണി, ലക്ഷ്മണൻ, രാജേഷ് വലിയ വെള്ളനാടി എന്നിവർ പ്രസംഗിച്ചു.
