KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ ഗോൾ ഷോട്ട് ബോളിൽ മിന്നും വിജയവുമായി ഏന്തയാർ സ്വദേശിനി അൽഫോൻസാ ജോസഫ്

മുണ്ടക്കയം :സൗത്ത് ഏഷ്യൻ ഗോൾ ഷോട്ട് ബോളിൽ വിജയിയായി കൂട്ടിക്കൽ ഏന്തയാർ സ്വദേശിനി അൽഫോൻസാ ജോസഫ്. ഡിസംബർ 16 മുതൽ 19 വരെ നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ ഗോൾ ഷോർട്ട് ബോൾ മത്സരത്തിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ അൽഫോൻസാ ജോസഫ് വിജയിയായി. കൂട്ടിക്കൽ എന്തയാർ മർഫി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അൽഫോൻസ. കായികരംഗത്തെ മികവിലൂടെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് അൽഫോൻസ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തേമ്പുഴ ഈസ്റ്റ് പുതുപ്പറമ്പിൽ ജോസഫ് വർഗീസിന്റെയും ജോളി ജോസഫിന്റെയും മകളാണ്

error: Content is protected !!