KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രാദേശിക വികസനത്തിന് ഊർജം നൽകി അമൽ ജ്യോതിയിൽ എം.എസ്.എം. ഇ. ക്ലിനിക്.

കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയിംഗിലെ സെന്റെർ ഫോർ റിസേർച്ച് ഇന്നവേഷൻ കൺസൾട്ടൻസി (സി ആർ ഐ സി) യുടെയും, ബ്ലോക്ക് പഞ്ചായത്തിന്റെയും, വ്യവസായ വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മൈക്രോ സ്മോൾ മീഡിയം എന്റെർപ്രൈസസ് (എം എസ് എം ഇ) ക്ലിനിക് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എ ഷെമീർ ഉദ്ഘാടനം നിർവഹിച്ചു.

സംരംഭകരെയും, വിദ്യാർത്ഥികളെയും, അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ടു നടന്ന പരിപാടിയിൽ ചെറുകിട–ഇടത്തരം സംരംഭകത്വത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനും പ്രായോഗിക അറിവുകൾ ലഭിക്കുന്നതിനുമുള്ള വേദിയായി. ഉപജില്ല വ്യവസായ ഓഫീസർ ലോറെൻസ് മാത്യു, ഓഡിറ്റ് ഓഫീസർ അൻസാർ പി. എ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ഫൈസൽ കെ. കെ. എന്നിവരുടെ നേതൃത്വത്തിൽ സംരംഭകത്വം, ജി എസ് ടി , ഭക്ഷ്യ സുരക്ഷ, നിയമപരമായ അനുമതികൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പിന്തുണയോടെ അമൽ ജ്യോതി കോളേജിൽ നടപ്പിലാക്കുന്ന വീഡിയോ എഡിറ്റിംഗ് കോഴ്സും , മെക്കാനിക്കൽ ലേത്ത് വർക്ക്ഷോപ്പ് കോഴ്സും ഉടൻ ആരംഭിക്കുമെന്നും അതിന്റെ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും വ്യവസായ വികസന ഓഫീസർ ഫൈസൽ കെ. കെ. അറിയിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഡയറക്ടർ റവ. ഫാ. ഡോ. റോയ് എബ്രഹാം പഴയപറമ്പിൽ, സി ആർ ഐ സി ചീഫ് ഇനൊവേഷൻ ഓഫീസർ ഡോ. ടോം സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!