KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രതിഭാ അനുമോദനച്ചടങ്ങും രക്ഷാകർതൃ സമ്മേളനവും – മികവ് – 2026

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ പ്രതിഭാ അനുമോദന ചടങ്ങും രക്ഷാകർതൃ സമ്മേളനവും – മികവ്-2026 – ജനുവരി 23,വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് സ്കൂൾ മാനേജർ സിസ്റ്റർ സലോമി സിഎംസിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീമതി നിസാ മോൾ ജോൺ സ്വാഗതം ആശംസിച്ചു . കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എ. ഷമീർ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി പത്യാല, ബ്ലോക്ക് മെമ്പർ ശ്രീമതി സിനി ജിബു, പിടിഎ പ്രസിഡന്റ് ശ്രീ രഞ്ജു തോമസ് എന്നിവർ ആശംസകൾ നേരുകയും ശ്രീമതി സപ്ന ജോർജ് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.

വിവിധ മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

error: Content is protected !!