KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചോറ്റിയിൽ ദേശീയ പാതയിൽ കാറുകൾ കൂട്ടിയിടിച്ചു; ഏഴുപേർക്ക് പരിക്ക്

ചോറ്റി : കൊല്ലം തേനി ദേശീയ പാതയിൽ മുണ്ടക്കയത്തിന് സമീപം ചോറ്റിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഒരേ കുടുബത്തിലെ 7 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…

പാലക്കാട് കല്ലടിക്കോട് കരിമ്പ സ്വദേശികളായ കാക്കാനിയിൽ തോമസ് (74), ആലീസ് തോമസ് (70), ജിനു തോമസ് (42), അനു പോൾ (34), അന്ന എലിസബത്ത് ജിനു (13), മിലൻ ജോൺ പോൾ ജിനു (8), ജോൺ പോൾ ജിനു (3) എന്നിവർക്കാണ് പരിക്കേറ്റത്. മുണ്ടക്കയത്തിന് സമീപം കോരുത്തോടുള്ള ബന്ധുവീട് സന്ദർശിക്കാൻ എത്തിയതായിരുന്നു കുടുംബം. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഗാനശ്രുശ്രുഷിയാണ് പരിക്കേറ്റ ജിനു.

error: Content is protected !!