KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജനറൽ ആശുപത്രിയിൽ ‘അമ്മയും കുഞ്ഞും’ ബ്ലോക്കിന്റെ നിർമാണോദ്ഘാടനം നടത്തി.

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ “അമ്മയും കുഞ്ഞും” ബ്ലോക്കിന്റെ നിർമാണോദ്ഘാടനവും ടിഎംടി മിഷൻ പ്രവർത്തന ഉദ്ഘാടനവും സർക്കാർ ചീഫ് വിപ്പ് ഡോ.എൻ . ജയരാജ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധർ അധ്യക്ഷത വഹിച്ചു.

ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അലക്സ് ടോം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജേക്കബ് മാത്യു, മിനി സേതുനാഥ്, വി.പി. റെജി, ഫൈസൽ കാരമല, ജയശ്രീ വിജയകുമാർ, പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ, ഷാക്കി സജീവ്, സുബിതാ ബിനോയ്, കെ.കെ. സന്തോഷ്, പി. മോഹൻകുമാർ, എൻഎ ച്ച്എം കൺസൾട്ടന്റ് എൻജിനിയർ രഞ്ജിനി രാജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഭീമ, ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന സർക്കാർ അനുവദിച്ച 6. 16 കോട കോടി രൂപ ഉപയോഗിച്ചാണ് അമ്മയും കുഞ്ഞും ബ്ലോക്കിന്റെ (എംസിഎച്ച്) നിർമാണം. ആധുനിക നിലവാരത്തിലുള്ള ലേബർ റൂം, എമർജൻസി ഓപ്പറേഷൻ തീയറ്റർ, കുട്ടികളുടെ ഐസിയു തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ടാകും. മാതൃ ശിശു ആരോഗ്യത്തിനുള്ള പ്രത്യേക സൗകര്യങ്ങൾ ഈ പദ്ധതിയിൽ ലഭ്യമാകും. സുരക്ഷിത അമ്മ, ആരോഗ്യമുള്ള കുഞ്ഞ്, ശക്തമായ കുടുംബം എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.

കാത്ത് ലാബിനോട് ചേർന്നാണ് ടിഎംടി മെഷീൻ സ്ഥാപിച്ചത്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ പൊതുജനങ്ങൾക്ക് സൗജന്യ നിരക്കിൽ ഇവിടെ ഹൃദയ പരിശോധന നടത്തുവാൻ സൗകര്യമുണ്ട്.

error: Content is protected !!