KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓടിക്കൊണ്ടിരുന്ന കാറിലേക്ക് വൈദ്യുതി പോസ്റ്റ്‌ ഒടിഞ്ഞു വീണ് അപകടം ; യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു . കെഎസ്ഇബി ക്ക് നഷ്ടപരിഹാരം കൊടുക്കുമോ ?

എരുമേലി : ഓടിക്കൊണ്ടിരുന്ന കാറിലേക്ക് , റോഡരികിൽ നിന്നിരുന്ന വൈദ്യുതി പോസ്റ്റ്‌ ഒടിഞ്ഞു വീണ് അപകടം. പോസ്റ്റ്‌ വീണ ഉടനെ വൈദ്യുതി ബന്ധം നിലച്ചത് വൻ അപകടം ഒഴിവാക്കി. കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ ഏൽക്കാതെ അദ്‌ഭുതകരമായി രക്ഷപെടുകയായിരുന്നു. പോസ്റ്റ്‌ പതിച്ച് കാറിന് വലിയ നാശനഷ്ടങ്ങളുണ്ട്.

ശനിയാഴ്ച ഉച്ചക്ക് ശേഷം എരുമേലി – റാന്നി സംസ്ഥാന പാതയിൽ കരിമ്പിൻതോട് വനപാതയിൽ എരുമേലി പഞ്ചായത്ത്‌ അതിർത്തി അവസാനിക്കുന്ന ഭാഗത്തായിരുന്നു അപകടം. പോലീസും കെഎസ്ഇബി ജീവനക്കാരും സംഭവ സ്ഥലത്ത് എത്തിയിരുന്നു. അപകടത്തെ തുടർന്ന് അല്പസമയം ഗതാഗത തടസം നേരിട്ടു.

സാധാരണയായി വാഹനങ്ങൾ ഇടിച്ച് വൈദ്യുതി പോസ്റ്റ്‌ തകർന്നാൽ കെഎസ്ഇബി ക്ക് നഷ്ടപരിഹാരം നൽകേണ്ടി വരും. എന്നാൽ പോസ്റ്റ്‌ വീണ് ആളപായമോ വാഹനത്തിന് നാശനഷ്ടമോ സംഭവിച്ചാൽ കെഎസ്ഇബി കൈമലർത്തുമെന്നും നഷ്ട പരിഹാരം കിട്ടാൻ നിയമ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ഈ അപകടത്തെ തുടർന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

error: Content is protected !!