ശബരി റെയിൽവേ : സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ചു ; അപ്രതീക്ഷിത അലൈൻമെന്റ് മാറ്റം കണ്ട് ജനം ആശങ്കയിൽ..
കാഞ്ഞിരപ്പള്ളി : അങ്കമാലി- എരുമേലി ശബരി റെയിൽ പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ചു ; ചില പ്രദേശങ്ങളിലെ അപ്രതീക്ഷിത അലൈൻമെന്റ് മാറ്റം കണ്ട് ജനം ആശങ്കയിൽ.
കാഞ്ഞിരപ്പള്ളി മേഖലയിൽ എലിക്കുളം, കപ്പാട്, കാഞ്ഞിരപ്പള്ളി, ഇടക്കുന്നം, കൂവപ്പള്ളി വഴി എരുമേലി പ്രപ്പോസ് വഴി എരുമേലി എംഇഎസ് കോളേജിന്റെ അടുത്ത് സ്റ്റേഷൻ സ്ഥാപിക്കുവാനാണ് നിലവിലെ പ്ലാൻ സൂചിപ്പിക്കുന്നത്. പാറത്തോട് സ്ഥാപിക്കുന്ന കാഞ്ഞിരപ്പള്ളി റോഡ് സ്റ്റേഷനിൽ നിന്നും ഇടക്കുന്നം വഴി കൂവപ്പള്ളിയിലേക്ക് പ്ലാൻ ചെയ്ത റൂട്ടിൽ ഒരു വീട് മാത്രം പോകുന്ന രീതിയിൽ ആയിരുന്നു ആദ്യം സർവേ നടത്തിയിരുന്നത് എന്നാണ് അറിയുന്നത്. എന്നാൽ ഏതാനും വർഷങ്ങൾക്ക് മുൻപ് , കൊല്ലപ്പള്ളി മുതൽ എരുമേലി വരെയുള്ള ദൂരം ഡ്രോൺ ഉപയോഗിച്ച് ലിഡാർ സർവേ നടത്തിയിരുന്നു. അത്യാധുനിക ത്രീ ഡയമെൻഷനൽ ആകാശ സർവേ ആണ് ലിഡാർ സർവേ. ലിഡാർ എന്ന ഉപകരണത്തിൽനിന്നുള്ള രശ്മികൾ ഭൂമിയിലേക്ക് പതിക്കുമ്പോൾ ആ പതിക്കുന്ന ഇടങ്ങളിലെ സ്ഥലത്തിന്റെയും അവിടങ്ങളിലുള്ള ചലിക്കുന്നതും ചലിക്കാത്തതുമായ സകലകാര്യങ്ങളും ഒരു ഉപകരണത്തിലേക്ക് സേവ് ആകുകയും പിന്നീട് ആ ഡേറ്റ പ്രോസസ്ചെയ്തു സ്ഥലത്തിന്റെ ഉയരം അവിടത്തെ റോഡുകൾ കെട്ടിടങ്ങൾ തുടങ്ങി സകലകാര്യങ്ങളും വിശദമായ വിവരങ്ങൾ സഹിതം ഭൂപടങ്ങൾ ആയി കിട്ടുകയുംചെയ്യും. ലിഡാർ സർവ്വേ നടത്തിയ സമയത്ത് കുളപ്പുറം ഭാഗത്ത്, വിവിധ റൂട്ടുകളിലൂടെ സർവേ നടത്തിയതിന് പ്രദേശവാസികൾ സാക്ഷികൾ ആയിരുന്നെവങ്കിലും, ജനവാസ മേഖല പൂർണമായും ഒഴിവാക്കി നടത്തിയ ആദ്യ അലൈൻമെന്റ് തന്നെയായിരിക്കും അന്തിമ അലൈൻമെന്റ് എന്നാണ് പ്രതീക്ഷിച്ചിരുന്നത്
എന്നാൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സർവ്വേ നമ്പറുകൾ കണ്ട് കുളപ്പുറം , കൂവപ്പള്ളി പ്രദേശവാസികൾ അമ്പരന്നു. കുളപ്പുറം കവലയിൽ നിന്നുള്ള ആനത്താനം റോഡ് ക്രോസ്സ് ചെയ്ത് ലൈൻ കൂവപ്പള്ളിക്ക് പോകുന്ന രീതിയിലാണ് പുതിയ സർവേ നമ്പറുകൾ സൂചിപ്പിക്കുന്നത്. ( വിശദമായ അലൈൻമെന്റ് മാപ്പ് ഇനിയും ലഭ്യമല്ലാത്തതിൽ റെയിൽവേ ലൈനിന്റെ കൃത്യമായ രൂപ രേഖ വ്യക്തമല്ല) . മുൻപ് ആനത്താനം റോഡിന് സമാന്തരമായി, പൂർണമായും റബ്ബർ തോട്ടങ്ങളിൽ കൂടി, ജനവാസ മേഖല പൂർണമായും ഒഴിവാക്കി, വീടുകൾക്ക് നാശം ഉണ്ടാകാതെ വിധത്തിൽ ആയിരുന്നു അലൈൻമെന്റ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ, റോഡ് മുറിച്ചു പോകുന്ന ലൈൻ ഇല്ലായിരുന്നു. നിലവിലെ സർവേ നമ്പർ അനുസരിച്ചു പരിശോധിച്ചാൽ ആനത്താനം റോഡ് മുറിച്ചുകൊണ്ടാണ് ലൈൻ വരുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത് . അങ്ങനെ സംഭവിച്ചാൽ നിരവധി വീടുകൾ നഷ്ട്ടപെടും . തന്നെയുമല്ല പുറത്തേക്കുള്ള മറ്റ് റോഡുകളുമായി ബന്ധമില്ലാതെ ആനത്താനം റോഡ്, മുറിച്ചു റെയിൽവേ ലൈൻ പോയാൽ, ലൈനിന്റെ മറുഭാഗത്തുള്ള നിരവധി വീടുകൾ ഒറ്റപെട്ടു പോയേക്കും എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
നിലവിലെ ലൈൻ മാറ്റി, ഏറ്റവും കുറച്ച് വീടുകൾ മാത്രം പോകുന്ന തരത്തിൽ ആദ്യം തീരുമാനിച്ച അലൈൻമെന്റ് ഉപയോഗിക്കണം എന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം. അങ്ങനെയെങ്കിൽ ഒരു വീട് മാത്രമാണ് നഷ്ടപ്പെടുക. തന്നയുമല്ല നിരവധിപേർ താമസിക്കുന്ന കുളപ്പുറം ആനത്താനം റോഡ് സ്ഥിതി ചെയ്യുന്ന ഗ്രാമത്തെ വെട്ടിമുറിച്ചു ലൈൻ കടന്നുപോകേണ്ട ആവശ്യവും ഉണ്ടാവില്ല.
കാഞ്ഞിരപ്പള്ളി പ്രദേശത്തുള്ള വിവിധ വില്ലേജുകളിലെ, റെയിൽവേ ഏറ്റെടുക്കുന്ന സർവേ നമ്പറുകൾ താഴെ കൊടുത്തിരിക്കുന്നു.
എലിക്കുളം വില്ലജ് :
ബ്ലോക്ക് നമ്പർ 50ൽ സർവേ : നമ്പർ 27, 28, 37, 38, 39, 110, 111
കാഞ്ഞിരപ്പള്ളി വില്ലജ് :
ബ്ലോക്ക് നമ്പർ 12ൽ സർവേ നമ്പർ 95, 96, 97, 98, 99, 100, 103, 106, 108, 113, 116, 117, 119, : 120, 123, 124, 125, 126, 127.
ബ്ലോക്ക് നമ്പർ 13ൽ സർവേ നമ്പറുകൾ : 77, 78, 79, 80, 103, 104,105,106, 108, 130, 131, 160, 161, 162, 163, 165, 210, 211, 212, 213, 215, 216, 217, 218, 219, 224, 225, 226, 257, 259, 260, 262, 287, 299, 301, 304, 311, 312, 313, 314, 317, 328, 320, 361, 362, 363, 364, 371.
ബ്ലോക്ക് നമ്പർ 8ൽ സർവേ നമ്പരുൾ : 11, 12, 13, 41, 42, 43, 44, 45, 48, 49, 50, 55.
കൂവപ്പള്ളി വില്ലേജ് :
ബ്ലോക്ക് നമ്പർ 8ൽ സർവേ നമ്പറുകൾ : 67, 68, 69, 79, 80, 82, 83, 103, 104, 105, 106, 107, 111, 112, 114, 115, 116, 117, 128, 130, 131, 132, 133, 140, 141, 144, 145, 148, 151, 155, 156, 157, 186, 187, 188
ഇടക്കുന്നം വില്ലേജ്
ബ്ലോക്ക് നമ്പർ 7ൽ സർവേ നമ്പറുകൾ 183, 184, 185, 186, 276, 283, 284, 285, 304, 309, 310, 316, 317, 320, 321, 322, 323, 324, 326 327.
എരുമേലി നോർത്ത് വില്ലജ് :
ബ്ലോക്ക് നമ്പർ 25ൽ സർവേ നമ്പറുകൾ 1, 17, 28, 29, 30, 31, 40, 42, 43, 44, 45, 58, 130.
എരുമേലി സൗത്ത്
ബ്ലോക്ക് നമ്പർ 27ൽ സർവേ നമ്പറുകൾ : 1, 7, 8, 9, 11,13,16
