പൂഞ്ഞാറിൽ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർഥി ; കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ ഇടുക്കി സ്വദേശി ഡോ.അലോഷ്യസ് സേവ്യർ.
കാഞ്ഞിരപ്പള്ളി : ഏവരെയും അമ്പരപ്പിച്ചുകൊണ്ട് പൂഞ്ഞാർ മണ്ഡലത്തിൽ യുഡിഎഫിന് അപ്രതീക്ഷിത സ്ഥാനാർഥി ; കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ ഇടുക്കി സ്വദേശി ഡോ.അലോഷ്യസ് സേവ്യർ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ റെക്കമന്റെഷനിലാണ് പൂഞ്ഞാറിൽ അദ്ദേഹത്തിന് മത്സരിക്കുവാൻ കളം ഒരുങ്ങിയത്.
കെ.എസ്.യു സംഘടനയുടെ വലിയ ഉത്തരവാദിത്തം വഹിക്കുമ്പോൾ , തുടർച്ചയായ സമര പോരാട്ടങ്ങളും ജയിൽ വാസവും കോടതി മുറിയും ജാഥകളുമായി കേരളത്തിലെ വിദ്യാർത്ഥി പക്ഷ നായകനായി തുടർന്ന് തന്റെ പഠന മേഖലയിലും മികച്ച വിജയം കൈവരിച്ചയാളാണ് പൂഞ്ഞാറിലെ കോൺഗ്രസ് സ്ഥാനാർഥി അലോഷ്യസ് സേവ്യർ. “ഗോത്ര വിഭാഗങ്ങളുടെ സാമ്പത്തിക ഉൾച്ചേരൽ, ഇടുക്കി വയനാട് ജില്ലകളിലെ താരതമ്യ പഠനം” എന്ന വിഷയത്തെ ആധാരമാക്കി സാമ്പത്തിക ശാസ്ത്രത്തിൽ പി എച്ച് ഡി നേടിയിട്ടുണ്ട് ഡോ. അലോഷ്യസ് സേവ്യർ. തിരുവല്ല മാർത്തോമ കോളജായിരുന്നു റിസർച്ച് സെന്റർ. തേവര എസ്. എച്ച്. കോളേജിലെ മുൻ യൂണിയൻ ചെയർമാനായിരുന്നു അലോഷ്യസ് സേവ്യർ. അദ്ദേഹം കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റായിന്നു . പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ റെക്കമന്റെഷനിലാണ് പൂഞ്ഞാറിൽ അദ്ദേഹത്തിന് മത്സരിക്കുവാൻ കളം ഒരുങ്ങിയത്.
കോൺഗ്രസിന്റെ സംസ്ഥാന സ്ക്രീനിംഗ് കമ്മിറ്റി പൂഞ്ഞാറിൽ നിന്നും അലോഷ്യസ് സേവർ, അഡ്വക്കേറ്റ് സജി ജോസഫ് എന്നിവരുടെ പേരുകളാണ് എഐസിസിക്ക് കൈമാറിയത്. ഇടുക്കി സ്വദേശിയായ അലോഷ്യസിനെ ഇടുക്കി മണ്ഡലത്തിലും പരിഗണിച്ചിരുന്നു . അഡ്വ ടോമി കല്ലാനി, അഡ്വ. വസന്ത് തെങ്ങുംപള്ളി, പ്രകാശ് പുളിക്കൻ എന്നിവരും അവസാനം വരെ സാധ്യത ലിസ്റ്റിൽ ഉണ്ടായിരുന്നു.
