KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൈയ്യേറി സംരക്ഷണ ഭിത്തി നിർമ്മാണം തടയണം

കാഞ്ഞിരപ്പള്ളി : പാറത്തോട്ടിൽ ദേശീയപാതയ്ക്ക് സമീപം മാനദണ്ഡങ്ങൾ ലംഘിച്ച് സി. പി. എം സംരക്ഷണ ഭിത്തി കെട്ടുന്നതായി ഐ. എൻ. റ്റി. യു. സി പാറത്തോട് മണ്ഡലം കമ്മറ്റി ആരോപണം ഉന്നയിച്ചു. പാറത്തോട് ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡിൽ ടൗണിനു സമീപത്തുള്ള സി. പി. എം ഓഫീസിനു മുൻവശം സംരക്ഷണ ഭിത്തികെട്ടുന്നത് പുറമ്പോക്ക് ഭൂമികയ്യേറിയാണെന്ന് ഐ എൻ റ്റി യു സി പറയുന്നു. ദേശീയപാതയിൽ നിന്നും നിയമാനുസൃതമായ അകലം പാലിക്കാതെയുള്ള സംരക്ഷണ ഭിത്തി നിർമ്മാണം നാഷണൽ ഹൈവേ അത്ഥോറിറ്റി എത്രയും വേഗം തടയണമെന്ന്  മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് പി.എ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഭാരവാഹികളായ  സുബേർ , ബെന്നി കെ.എം,. ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മോഹനദാസ് പഴുമല, മുണ്ടക്കയം ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ വിപിൻ അറക്കൽ, സുരേന്ദ്രൻ കൊടിത്തോട്ടം , ജേക്കബ്ബ് വേങ്ങത്താനം എന്നിവർ പ്രസംഗിച്ചു.

error: Content is protected !!