കൃഷിയിടങ്ങളിലെ വിപണി എലിക്കുളം പഞ്ചായത്തിൽ സജീവമാകുന്നു.
കാഞ്ഞിരപ്പള്ളി : കൃഷിയിടങ്ങളിലെ വിപണി എലിക്കുളം പഞ്ചായത്തിൽ സജീവമായി. കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിലിന്റെ പുരയിടത്തിലെ കാർഷിക വിപണിയാണ് ശ്രദ്ധേയമാവുന്നത്. പാവയ്ക്ക, പയർ തുടങ്ങി നിരവധി പച്ചക്കറി ഇനങ്ങളാണ് ജസ്റ്റിന്റെ തോട്ടത്തിൽ വില്പനയ്ക്ക് തയ്യാറായത്.. പൊൻകുന്നം വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്കൂൾ അധ്യാപകൻ കൂടിയായ രാജേഷ് കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പച്ചക്കറി വാങ്ങാനെത്തിയത്.
എലിക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ അലക്സ് റോയ്, മുൻപഞ്ചായത്തംഗം അഖിൽ അപ്പുക്കുട്ടൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പൊൻകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പച്ചക്കറിത്തോട്ടം ജസ്റ്റിൻ ജോർജിനെ ഏൽപ്പിക്കുവാനുള്ള തീരുമാനവും ജസ്റ്റിൻ ജോർജിനെ അറിയിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ കാപ്പുകയം പാടശേഖരം വീണ്ടും ശ്രദ്ധേയമാവുകയാണ്.
