കാഞ്ഞിരപ്പള്ളി യു.ഡി.എഫ്. സ്ഥാനാർഥി റോണി കെ. ബേബിയുടെ റോഡ് ഷോയും നാമനിർദ്ദേശ പത്രിക സമർപ്പണവും.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം യുഡിഫ് സ്ഥാനാർഥി റോണി കെ. ബേബി വാദ്യമേളങ്ങളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും അകമ്പടിയോടെ കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ നിന്നും പ്രകടനമായി സിവിൽ സ്റ്റേഷനിൽ എത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ തഹസീൽദാരും ഉപവരണാധികാരിയുമായ അനീഷ് ഈപ്പന്റെ മുൻപാകെയാണ് പത്രിക നൽകിയത്.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വക്കേറ്റ് പി. ജിരാജ്, അഡ്വക്കേറ്റ് തോമസ് കുന്നപ്പള്ളി, അഡ്വക്കേറ്റ് അഭിലാഷ് ചന്ദ്രൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കേറ്റ് പി.എ ഷമീർ, വൈസ് പ്രസിഡൻ്റ് റോസമ്മ അഗസ്തി . കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനി പത്യാല, വൈസ് പ്രസിഡണൻ്റ് സുനിൽ തേനംമാക്കൽ, യു.ഡി.എഫ് നേതാക്കളായ സുഷമാ ശിവദാസ് , ടി. കെ സുരേഷ് കുമാർ, മനോജ് തോമസ്, ബിജു പത്യാല, സേവ്യർ മൂലകുന്ന് , അബ്ദുൽ കരീം മുസലിയാർ , ഷിഹാബുദ്ദീൻ, ജോയ് മുണ്ടാംമ്പള്ളി മുണ്ടക്കയം സോമൻ തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥിയോടൊപ്പം പത്രിക സമർപ്പണത്തിന് ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നിന്നും പ്രകടനമായി എത്തിയാണ് തഹസിൽദാർ മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.
വീഡിയോ കാണുക :
