KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം – വാഗമൺ റോഡ് തന്റെ സ്വപ്ന പദ്ധതിയായിരുന്നു; പി. സി. ജോർജ് .

കാഞ്ഞിരപ്പള്ളി : താൻ എംഎൽഎ ആയിരുന്ന സമയത്ത് 35 കോടി രൂപ അനുവദിച്ച് ടെൻഡർ ചെയ്ത സ്വപ്ന പദ്ധതിയാണ് മുണ്ടക്കയം – വാഗമൺ റോഡ് നിർമ്മാണം എന്ന് പി സി ജോർജ് പറഞ്ഞു. എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം പണികൾ മുൻപോട്ട് കൊണ്ടുപോകുവൻ സാധിക്കാത്ത അവസ്ഥായിൽ , കോൺട്രാക്ടർ പണി ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായി. പിന്നീട് റീ-ടെൻഡർ ചെയ്തെങ്കിലും, തന്റെ കാലയളവിൽ പണികൾ തീർക്കുവാൻ സാധിച്ചില്ല . മുണ്ടക്കയം – വാഗമൺ റോഡിന്റെ പണി ഇപ്പോൾ തുടങ്ങിയെങ്കിലും, ആദ്യം വിഭാവനം ചെയ്തതിനേക്കാൾ വീതി കുറച്ചാണ് നിലവിൽ റോഡ് നിർമ്മിക്കുന്നതെന്നും പി സി ജോർജ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തിന് കൂവപ്പള്ളിയിൽ എത്തിയപ്പോഴാണ് പി സി ജോർജ് അങ്ങനെ പറഞ്ഞത് . വീഡിയോ കാണുക.

error: Content is protected !!