KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഡ്വ: സെബാസ്റ്റൻകുളത്തുങ്കലിന് കിഴക്കൻ മലയോരങ്ങളിൽ വൻ വരവേല്പ് .

മുണ്ടക്കയം : ഏറെക്കാലമായി വികസനമുരടിപ്പിൽ ആയിരുന്ന അറിയാത്ത പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷകാലം വികസന കൊടുങ്കാറ്റ് തന്നെ അഴിച്ചുവിട്ട പൂഞ്ഞാർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൻ കിഴക്കൻ മലയോരങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

മുണ്ടക്കയം, കൂട്ടിക്കൽ, ഇളംകാട്, ഏന്തയാർ മേഖലകളിലായിരുന്നു സന്ദർശനം. എൽഡിഎഫ് നേതാക്കളായ പി. കെ. സണ്ണി, പി. എസ്. സജിമോൻ, എം. എസ്. മണിയൻ, ടി. ഐ. നിസാർ, ബിജോയ് ജോസ്, ടി പി റഷീദ്, ജിനു മുഞ്ഞനാട്ട്, ബേബി, പയസ് എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.

പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പര്യടനം നാളെ രാവിലെ 7. 30ന് പൂഞ്ഞാർ പഞ്ചായത്തിലെ പെരുനിലം മഠം ഭാഗത്ത് ആരംഭിച്ച് പൂഞ്ഞാർ, തിടനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് ഈരാറ്റുപേട്ട നഗരസഭയിലെത്തി രാത്രി 8 മണിക്ക് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ സമാപിക്കും. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാർ പര്യടന പരിപാടി പെരുനിലം മഠം ഭാഗത്ത് ഉദ്ഘാടനം ചെയ്യും.

error: Content is protected !!