KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി വലിയതോട്ടിൽ ഒഴുക്ക് നിലച്ചു; തീർഥാടകർ ബുദ്ധിമുട്ടിൽ

എരുമേലി • ധർമ ശാസ്താ ക്ഷേത്രത്തിനു മുന്നിലെ വലിയ തോട്ടിൽ ചെളിയും മാലിന്യവും നിറഞ്ഞ് ഒഴുക്ക് നിലച്ചതിനാൽ തീർഥാടകർ ബുദ്ധിമുട്ടുന്നു.വേനൽമഴ കാര്യമായി ലഭിക്കാത്തതാണ് ഒഴുക്ക് നിലയ്ക്കാൻ കാരണം. മാസപൂജയ്ക്കു മു ന്നോടിയായി തീർഥാടകർ
എത്തിത്തുടങ്ങിയെങ്കിലും തോട്ടിൽ ഇറങ്ങി കുളിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

മാസപൂജയ്ക്ക് എത്തുന്ന തീർഥാടകർക്ക് കൊരട്ടി ആറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ഷവർ ബാത്ത് വഴി നൽകിയാണ് കുളി ക്കാൻ സൗകര്യം ഒരുക്കുന്നത്. തുടക്ക ഭാഗം മുതൽ വലിയ തോട്ടിലേക്ക് വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. കരിങ്കല്ലു മുഴി മുതൽ മാലിന്യം നിറഞ്ഞ് തോട്ടിലെ ഒഴുക്ക് നിലച്ച നിലയിലാണ്. വലിയതോട് സംരക്ഷിച്ച് ശുദ്ധ ജല ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികളും ഇല്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

error: Content is protected !!