കാഞ്ഞിരപ്പള്ളിയിൽ 74.91 ശതമാനം പോളിംഗ് ; പൂഞ്ഞാറിൽ 76.99 ശതമാനം പോളിംഗ്
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തിൽ 74.91 ശതമാനം പോളിംഗ് രേഖപ്പെടുത്തി.കാഞ്ഞിരപ്പള്ളി അസംബ്ലി നിയോജകമണ്ഡലത്തിൽ വിധി നിർണയിക്കാൻ ആകെ 1, 77500 വോട്ടർമാർ ഉണ്ടായിരുന്നത് . ഇതിൽ 1, 32966 പേർ മാത്രമാണ് വോട്ട് ചെയ്തത്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ 86142 പുരുഷ വോട്ടർമാരും 91358 സ്ത്രീ വാട്ടർമാരും ആണ് ആകെയുള്ളത്.ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആരും ഇല്ല. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഡോക്ടർ എൻ ജയരാജും , യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രൊഫസർ റോണി കെ ബേബിയും , എൻ.ഡി.എ മുന്നണി സ്ഥാനാർഥിയായി അഡ്വക്കേറ്റ് ജോർജ് കുര്യനും , ബി . എസ്. പി സ്ഥാനാർത്ഥിയായി തമ്പി കാവുംമ്പടവുമാണ്
മത്സരിക്കുന്നത്.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ 200 പോളിംഗ് സ്റ്റേഷനുകളിലായി ആയിരത്തിൽപരം ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു.കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പ്രശ്നബാധിത ബൂത്തുകൾ ഒന്നും തന്നെയില്ലായിരുന്നു. ഇന്നലെ രാത്രിയോടെ പോളിംഗ് സാമഗ്രികൾ കാഞ്ഞിരപ്പള്ളി സെൻറ് ടോമിനിക്സ് കോളേജിൽ എത്തിച്ചതിനു ശേഷം കൗണ്ടിംഗ് സ്റ്റേഷനായ അരുവിത്തറ സെൻറ് ജോർജ് കോളേജിലെ സ്ട്രോങ്ങ് റൂമിൽ എത്തിച്ചു.
പൂഞ്ഞാറിൽ 76.99 ശതമാനം പോളിംഗ് രേഖപ്പെടുത്തി.1,84665 വോട്ടർമാരാണ് ആകെ പൂഞ്ഞാർ മണ്ഡലത്തിൽ ഉള്ളത് . 91369 പുരുഷ വോട്ടർമാരും 93,296 സ്ത്രീ വോട്ടർമാരുമാണ് മണ്ഡലത്തിലുള്ളത്. 6527 പുതിയ വോട്ടാണ് ഇത്തവണ ചേർത്തിട്ടുള്ളത്.
ആകെ ഏഴ് സ്ഥാനാർഥികളാണ് പൂഞ്ഞാർ അസംബ്ലി മണ്ഡലത്തിൽ ജനവിധി തേടുന്നത്.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എൽ.ഡി.എഫ്., അഡ്വ സെബാസ്റ്റ്യൻ
എം. ജെ (സജി ജോസഫ്) യു.ഡി.എഫ്., പി സി ജോർജ് എൻ. ഡി.എ. എന്നീ മുന്നണി സ്ഥാനാർഥികൾക്കൊപ്പം എ.സി. ഷൈനി (ബി.എസ്.പി.), കെ.പി. മായാമോൾ (എസ്.യു.സി.ഐ.-സ്വത.), സന്തോഷ് ജോസഫ്, അഭിരാം ബാബു (സ്വത.) എന്നിവരുമാണ് മത്സര രംഗത്തുണ്ടായിരുന്നത്.
