KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അങ്കമാലി – എരുമേലി പാത : ഭൂമിയേറ്റെടുക്കലിന്റെ അനുബന്ധച്ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയിൽവേ

അങ്കമാലി- എരുമേലി ശബരി റെയിൽപാതയുടെ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അനുബന്ധച്ചെലവുകൾ കേരളം വഹിക്കണമെന്നും ഇതു സംസ്ഥാനത്തിന്റെ 50% വിഹിതത്തിൽ വകയിരുത്തുമെന്നും റെയിൽവേ. ഭൂമിയേറ്റെടുക്കൽ ഓഫിസുകൾ തുറക്കുന്നതിന്റെയും അവയുടെ നടത്തിപ്പിന്റെയും ചെലവു പങ്കിടുന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് നൽകിയ കത്തിനുള്ള മറുപടിയിലാണു റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതിച്ചെലവിന്റെ പകുതി വിഹിതമായ 1,900 കോടി രൂപ കിഫ്ബി വഴി അനുവദിക്കുമെന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചി രുന്നു. ഇതിൽ 1,300 കോടി രൂപ ഭൂമിയേറ്റെടുക്കാൻ വേണ്ടിവരുമെന്നാണു പ്രതീക്ഷിക്കുന്നത്. റെയിൽവേ ബജറ്റിൽ 505 കോടി രൂപ ശബരി പദ്ധതിക്കായി അനുവദിച്ചിട്ടുണ്ടെങ്കിലും ഭൂമിയേറ്റെടുക്കാതെ ഈ പണം ചെലവഴിക്കാൻ കഴിയില്ല. ഭൂമിയേറ്റെടുക്കാൻ കൂടുതൽ സമയം ആവശ്യമായതിനാൽ സാമ്പത്തികവർഷം തീരുന്ന മുറയ്ക്കു പണം പാഴായിപ്പോകാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ അങ്കമാലി-കാലടി പാതയിലെ ശേഷിക്കുന്ന പണികൾ പൂർത്തിയാക്കണമെന്നു ശബരി ആക്ഷൻ കൗൺസിലുകളുടെ ഫെഡറേഷൻ ആവശ്യപ്പെട്ടു

error: Content is protected !!