KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വകാര്യ ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

മുണ്ടക്കയം. സ്വകാര്യ ബസ് ഇടിച്ച്  കൂട്ടിക്കൽ ചപ്പാത്ത് പള്ളിവാതുക്കൽ പരീതിന്റെ മകൻ അബ്ബാസ് (55) മരിച്ചു .ഞായറാഴ്ച രാത്രി 7. 30 ഓടെ  സി.വ്യൂ കവലയിൽ വെച്ച് സിറ എന്ന ബസ്സാണ് ഇയാളെ ഇടിച്ചു തെറിപ്പിച്ചത്.

സംസാര – കേൾവി പരിമിതിയുള്ള അബ്ബാസ് കൂട്ടിക്കൽ ഭാഗത്തേക്ക് നടന്നു പോകുന്നതിനിടെ എതിരെ വന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മാേർട്ടത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച കൂട്ടിക്കൽ ജമാ അത്ത് പള്ളി ഖബർസ്ഥാനിൽ കബറടക്കം നടത്തും

error: Content is protected !!