KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗതകാലസ്മരണകൾ പുതുക്കി കൂട്ടിക്കൽഎസ്റ്റേറ്റ് പുതുക്കാട് ഡിവിഷനിലെ പുതുതലമുറ ഞായറാഴ്ച ഒത്തുചേരും.

കൂട്ടിക്കൽ: കൂട്ടിക്കൽ താളുങ്കൽ എസ്റ്റേറ്റ് പുതുക്കാട് ഡിവിഷനിലെ പുതുതലമുറ ഗതകാല സ്മരണകൾ പുതുക്കി ഞായറാഴ്ച ഒത്തുചേരും, നീണ്ട പതിനഞ്ച് വർത്തിനു ശേഷം കേരളത്തിലെ പല സ്ഥങ്ങളിൽ ഇന്ന് ജീവിക്കുന ഇരൂനൂറിലധികം വരുന്ന പഴയ തലമുറ എസ്റ്റേറ്റ് ജീവനനക്കാരും, മക്കളും തങ്ങളുടെ കൊച്ചു മക്കൾക്കൊപ്പം പിതാക്കൻമാർ തങ്ങളുടെ കളിച്ചു വളർന്ന താളുങ്കൽ പുതുക്കാട് ഡിവിഷനിൽ ഞായറാഴ്ച ഒത്തുചേർന്ന് ഗതകാല സ്മരണകൾ പങ്കു വയ്ക്കും.

അന്യം നിന്നു പോവുന്ന തോട്ടം തൊഴിലാളി ജീവിതം ജാതി, മത, വർഗ,വർണങ്ങൾക്ക് അതീതമായി കൂട്ടുകുടുംബ ജീവിതത്തിന്റ ഓർമ്മ പുതുക്കലും പുതു തലമുറക്ക് കൂട്ടായ്മയുടെ ഒരു സന്ദേശമാണ് പകർന്നു നല്കുന്നത് . ആ ചടങ്ങിൽ വച്ച് മൺ മറഞ്ഞുപോയ തൊഴിലാളികളായ മാതാപിതാക്കൻമാരെ അനുസ്മരിക്കുകയും, അവരുടെ പിൻതലമുറക്കാരായ വ്യക്തികളെ ആദരിക്കുകയും ചെയ്യുന്നതാണെന്ന് ഇ പരിപാടികൾക്ക് നേത്യത്വം നല്കുന്ന എം.ജി.പ്രദീപ് കുമാർ, വി.എസ് സുദേശൻ, എം.കെ, രവി, ആൽവിൻ ഫിലിപ്പ്, ജോബി എന്നിവർ അറിയിച്ചു.

error: Content is protected !!