പി.സി. ജോർജിന്റെ അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ കാഞ്ഞിരപ്പള്ളി രൂപതാ മാതൃ-പിതൃ വേദികൾ പ്രതിഷേധിച്ചു.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവിനെതിരെ ദുഷ്ടലാക്കോടുകൂടി അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച പി. സി. ജോര്‍ജിന്റെ നടപടിയെ രൂപതാ മാതൃ-പിതൃ വേദികള്‍ അപലപിച്ചു. പിതൃവേദി രൂപതാ പ്രസിഡന്റ് ഡോ. സാജു കൊച്ചുവീട്ടില്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. രൂപതാ ഫാമിലി അപ്പോസ്റ്റോലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, മാതൃവേദി പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍, ആനിമേറ്റര്‍ സി. റോസ്മി, റെജി കൈപ്പന്‍പ്ലാക്കല്‍, പിതൃവേദിയുടെയും മാതൃവേദിയുടെയും എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
