പ്രമുഖരെ ബാങ്ക് ആദരിച്ചു
കാഞ്ഞിരപ്പള്ളി : കേരള സ്പോർട്സ് കൗൺസിൽ നിന്നും ഒളിമ്പ്യൻ താരം സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ്സ് അവാർഡ് കരസ്ഥമാക്കിയ മുൻ ഇൻഡ്യൻ വോളിബോൾ താരം അബ്ദുൽ റസാഖ് പൈനാപ്പിള്ളിയെയും, മികച്ച വില്ലേജ് ഓഫീസർ ആയി സംസ്ഥാന ഗവൺമെന്റിന്റെ പുരസ്കാരം ഏറ്റുവാങ്ങിയ കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫീസർ മുഹമ്മദ് ഇഖ്ബാൽ ആന്ത്രാച്ചേരിയെയും കഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി യോഗം ആദരിച്ചു.
വൈസ് പ്രസിഡന്റ് സിൻഷാ അഷറഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബാങ്ക് പ്രസിഡന്റ് സുനിൽ തേനംമാക്കൽ ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ ഭരണസമിതി അംഗങ്ങളായ അൻവർഷാ കോന്നാട്ടുപറമ്പിൽ , എം.കെ.ഷെമിർ , നസിമ ഹാരിസ്, സിജാ സക്കീർ , എം പി . രാജു, സെക്രട്ടറി പി കെ സൗദാ , കെ. എം.സിമി, ഹരിമോൻ പി എൻ , തുടങ്ങിയവർ സംസാരിച്ചു
