കാഞ്ഞിരപ്പള്ളിയിൽ പുതുക്കിയ ഗതാഗത പരിഷ്കരണം നടപ്പിലാക്കും
പ്രധാന തീരുമാനങ്ങൾ :
- കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ പോസ്റ്റ് ഓഫീസ് പടിയിലെ ബസ്റ്റോപ്പ് 75 മീറ്റർ മുമ്പോട്ട് മാറ്റി സപ്ലൈകോ ഗോഡൗണിന് മുമ്പിലാക്കും. പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ കുരിശു കവലയിലെ വെയ്റ്റിംഗ് ഷെഡ്ഡിന് മുമ്പിലേക്കും മാറ്റി സ്ഥാപിക്കും.
- കാഞ്ഞിരപ്പള്ളി ടി വി എസ് റോഡിൽ മുകളിലേക്ക് മാത്രം യാത്ര അനുവദിക്കു.ഇവിടെ ഇനിമുതൽ വൺവേ സംവിധാനം നടപ്പിലാകും.
- കാഞ്ഞിരപ്പള്ളി പഴയ പള്ളി (അക്കരപ്പള്ളി ) യിൽ നിന്നുമുള്ള റോഡിലെ മെയിൻ ഗേറ്റ് കടന്ന് ഇടത്തോട്ട് മാത്രമേ പ്രവേശന അനുവദിക്കൂ .വലത്തോട്ട് ബസ്റ്റാൻഡ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പേട്ട കവലയിലെ ട്രാഫിക് ഐലൻഡ് ചുറ്റി വേണം യാത്ര ചെയ്യാൻ.
- ഈരാറ്റുപേട്ട റോഡ് വഴി വരുന്ന ബസ്സുകൾ പേട്ട കവല മുത്തൂറ്റ് ബാങ്കിന് മുൻപിൽ മാത്രമേ നിർത്താൻ അനുവദിക്കൂ.
- തമ്പലക്കാടിന് പോകുന്ന ബസ്സുകൾ ഇനിമുതൽ ചീരാംകുഴി കടയ്ക് മുമ്പിൽ നിന്നും മാറ്റി കത്തീഡ്രൽ ഗ്രോട്ടോയ്ക്ക് മുമ്പിൽ മാത്രമേ നിർത്താവു
- കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ ഇനിമുതൽ വലത്തുംവശത്ത് മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ
- പേട്ട കവല ജംങ്ഷനില്‍ മുണ്ടക്കയം ഭാഗത്തേക്കും , പൊന്‍കുന്നം ഭാഗത്തേക്കും പോകുന്ന ബസ്സുകള്‍ ഒരു സ്ഥലത്ത് നിര്‍ത്തുന്നത് മൂലം ഗതാഗത തടസ്സം ഉണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു ഇത് പരിഹരിക്കുന്നതിലേക്കായി പൊന്‍കുന്നം ഭാഗത്തേക്കുള്ള ബസ്സുകളുടെ സ്റ്റോപ്പ് കുറച്ച് പുറകിലോട്ട് മാറ്റി തിരു കൊച്ചി ജുവലറിക്ക് മുൻപിലേക്ക് മാറ്റാൻ തീരുമാനിച്ചു.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗത കുരിക്കിന് പരിഹാരം കാണുന്നതിനായി ഗ്രാമപഞ്ചായത്തില്‍ ഗതാഗത പരിഷ്‌കണ യോഗം നടത്തി.
കാഞ്ഞിരപ്പള്ളി കുരിശു കവല മുതല്‍ പൂതക്കുഴി വരെ നീണ്ടു നില്‍ക്കുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി യോഗo ചേർന്നു. വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ കാഞ്ഞിരപ്പള്ളിയിൽ എന്തൊക്ക ഗതാഗത പരിഷ്‌കരണമാണ് നടപ്പാക്കേണ്ടതെന്ന് തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മാറിയാൽ ഉടൻ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്ന് അറിയിച്ചു.
കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി സി.സി.ടി.വി. ക്യാമറകള്‍ ഇല്ലാത്തത് പ്രശ്‌നങ്ങല്‍ സൃഷ്ടിക്കുന്നതായി പോലീസ് അറിയിച്ചു. പഞ്ചായത്ത്, വ്യാപാരികള്‍ എന്നിവരുടെ സഹകരണത്തോടെ ഇരുപത്തിയാറാം മൈലിലും, കാഞ്ഞിരപ്പള്ളി പേട്ട കവലയിലും, ബസ്റ്റാന്റിലും, കുരിശുകാവിലയിലും ക്യാമറകള്‍ സ്ഥാപിച്ച് പോലീസ് സ്‌റ്റേഷനില്‍ ദൃശ്യങ്ങള്‍ ലഭ്യമാക്കിയാല്‍ പോലീസിന് ഉടന്‍ സ്ഥലത്തെത്താന്‍ കഴിയുമെന്ന് പോലീസ് അറിയിച്ചു. ട്രാഫിക് കണ്‍ട്രോള്‍ നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വയര്‍ലെസ്സ് സൈറ്റ് നല്‍കും, കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ ട്രാഫിക് ഡ്യൂട്ടിക്കായി നിയോഗിക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കുകള്‍ ഓണ്‍ലൈനായി ശേഖരിക്കുമെന്നും ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്കും ബസ് ജീവനക്കാര്‍ക്കും യുണിഫോം നിര്‍ബന്ധമാക്കുമെന്നും പോലീസ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ പോസ്റ്റ് ഓഫീസ് പടിയിലെ ബസ്റ്റോപ്പ് 75 മീറ്റർ മുമ്പോട്ട് മാറ്റി സപ്ലൈകോ ഗോഡൗണിന് മുമ്പിലാക്കും. പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ കുരിശു കവലയിലെ വെയ്റ്റിംഗ് ഷെഡ്ഡിന് മുമ്പിലേക്കും മാറ്റി സ്ഥാപിക്കും. ഇതിനായി വെയിറ്റിംഗ് ഷെഡ് വൃത്തിയാക്കി യാത്രക്കാരല്ലാത്ത അനാവശ്യ ഇരിപ്പുകാരെ ഇവിടെ നിന്ന് നീക്കം ചെയ്യും . മണിമല ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ മണിമല റോഡിന്റെ ആരംഭത്തിൽ ടേക്ക് എ ബ്രേക്കിന് മുമ്പിൽ നിർത്തേണ്ടതാണ് .കാഞ്ഞിരപ്പള്ളി ടി വി എസ് റോഡിൽ മുകളിലേക്ക് മാത്രം യാത്ര അനുവദിക്കു.ഇവിടെ ഇനിമുതൽ വൺവേ സംവിധാനം നടപ്പിലാകും.
കാഞ്ഞിരപ്പള്ളി പഴയ പള്ളി (അക്കരപ്പള്ളി ) യിൽ നിന്നുമുള്ള റോഡിലെ മെയിൻ ഗേറ്റ് കടന്ന് ഇടത്തോട്ട് മാത്രമേ പ്രവേശന അനുവദിക്കൂ .വലത്തോട്ട് ബസ്റ്റാൻഡ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പേട്ട കവലയിലെ ട്രാഫിക് ഐലൻഡ് ചുറ്റി വേണം യാത്ര ചെയ്യാൻ .ഈരാറ്റുപേട്ട റോഡ് വഴി വരുന്ന ബസ്സുകൾ പേട്ട കവല മുത്തൂറ്റ് ബാങ്കിന് മുൻപിൽ മാത്രമേ നിർത്താൻ അനുവദിക്കൂ. തമ്പലക്കാടിന് പോകുന്ന ബസ്സുകൾ ഇനിമുതൽ ചീരാoകുഴി കടയ്ക് മുമ്പിൽ നിന്നും മാറ്റി കത്തീഡ്രൽ ഗ്രോട്ടോയ്ക്ക് മുമ്പിൽ മാത്രമേ നിർത്താവു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ ഇനിമുതൽ വലത്തുംവശത്ത് മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ.. പൂതക്കോഴി, റാണി പടി ഇടപ്പള്ളി ഭാഗത്ത് പാതയോരങ്ങൾ കഴിയുന്നത് ഒഴിപ്പിക്കാൻ നിർദ്ദേശം നൽകി
പേട്ട കവല ജംങ്ഷനില്‍ മുണ്ടക്കയം ഭാഗത്തേക്കും , പൊന്‍കുന്നം ഭാഗത്തേക്കും പോകുന്ന ബസ്സുകള്‍ ഒരു സ്ഥലത്ത് നിര്‍ത്തുന്നത് മൂലം ഗതാഗത തടസ്സം ഉണ്ടാകുന്നതായി പരാതി ഉയർന്നിരുന്നു ഇത് പരിഹരിക്കുന്നതിലേക്കായി പൊന്‍കുന്നം ഭാഗത്തേക്കുള്ള ബസ്സുകളുടെ സ്റ്റോപ്പ് കുറച്ച് പുറകിലോട്ട് മാറ്റി തിരു കൊച്ചി ജുവലറിക്ക് മുൻപിലേക്ക് മാറ്റാൻ തീരുമാനിച്ചു.
ബസ് സ്‌റ്റോപ്പുകളില്‍ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ബസ്സുകള്‍ക്ക് നിര്‍ത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുന്ന ആയതിനാല്‍ ബസ്റ്റോപ്പുകളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ബോര്‍ഡ് സ്ഥാപിക്കാൻ തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ്, വൈസ് പ്രസിഡന്റ് സുനില്‍ തേനംമാക്കല്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എ ഷെമീർ, ജില്ലാ പഞ്ചായത്തംഗം അഡ്വക്കേറ്റ് പി.ജിരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജിബു നീറണാക്കുന്നേൽ, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ. സി.കെ. മനോജ്, എം.വി.ഡി. ജോഷി തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചന്‍ കുട്ടന്‍ച്ചിറ, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, പഞ്ചായത്ത്, മോട്ടര്‍ വാഹന വകുപ്പ്, പോലീസ്, റവന്യു, നാഷണൽ ഹൈവേ വകുപ്പിലെ ജീവനക്കാർ തുടങ്ങിയവർ ചർച്ചയിലും പരിശോധനയിലും പങ്കെടുത്തു.
