KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണിമല റോഡിൽ 18 മുതൽ ഗതാഗത നിയന്ത്രണം; കുരിശുങ്കലിൽ റോഡ് അടയ്ക്കും.

കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ മേൽപ്പാലത്തിൻ്റെ നിർമാണം പുനരാരംഭിക്കുന്നതിനായി മണിമല-കാഞ്ഞിരപ്പള്ളി റോഡിൽ തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പഞ്ചായത്ത് ഭരണസമിതിയും പോലീസും അറിയിച്ചു. മണിമല റോഡിൽ കുരിശുങ്കലിലാണ് റോഡ് അടയ്ക്കുന്നത്.

കുരിശുങ്കൽ ഭാഗത്ത് റോഡ് അടയ്ക്കുന്നതോടെ കുന്നുംഭാഗത്ത് നിന്ന് ടി.ബി. റോഡിലൂടെ മണ്ണാറക്കയത്ത് എത്തിയാണ് മണിമല റോഡിൽ വാഹനങ്ങൾ പ്രവേശിക്കേണ്ടത്. വലിയ വാഹനങ്ങൾ ഈ റോഡ് മാത്രം ഉപയോഗിക്കണം. ചെറുവാഹനങ്ങൾക്ക് ദേശീയപാതയിൽനിന്ന് ടി.ബി. റോഡിലേക്ക് പ്രവേശിക്കുന്ന എസ്.എൻ.ഡി.പി. മന്ദിരത്തിൻ്റെ സമീപത്തെ റോഡും ഹോളിഎയ്ഞ്ചൽസ് റോഡും ഉപയോഗിക്കാം.

ആദ്യഘട്ടത്തിൽ മേൽപ്പാലത്തിന്റെ തൂണുകളുടെ നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്.

ആദ്യം വ്യാഴാഴ്ച അടയ്ക്കുമെന്നാണ് അറിയിച്ചിരുന്നെങ്കിലും സാങ്കേതികപ്രശ്‌നങ്ങളാൽ നിർമാണം ആരംക്കാൻ കഴിയാത്തതിനാൽ  തിങ്കളാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു.

error: Content is protected !!